#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
May 9, 2024 09:20 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ആൽത്തറ - തൈക്കാട് റോഡ് വെള്ളിയാഴ്ച (2024 മെയ് 10) രാത്രി 10 മണി മുതൽ മെയ് 13 രാവിലെ ആറ് മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിശദാംശങ്ങൾ ഇങ്ങനെ...

ആൽത്തറ - തൈക്കാട് സ്‌മാർട്ട് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് - സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും വിലക്കും.

ബേക്കറി ജംഗ്ഷൻ ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും, വഴുതക്കാട് ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും, ഡാണാമുക്ക്, ഗസ്റ്റ് ഹൗസ് ഭാഗങ്ങളിൽ നിന്നും സാനഡു ഭാഗത്തേയ്ക്കും ഡി.പി.ഐ ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും വാഹന ഗതാഗതം അനുവദിയ്ക്കുന്നതല്ല.

വെള്ളയമ്പലം ഭാഗത്ത് നിന്നും ശ്രീമൂലം ക്ലബ്, വഴുതക്കാട് ഭാഗത്തേയ്ക്കും കെൽട്രോൺ, മാനവീയം, ആൽത്തറ ഭാഗത്തേയ്ക്കും വാഹന ഗതാഗതം അനുവദിയ്ക്കുന്നതല്ല. ശ്രീമൂലം ക്ലബ് ഭാഗത്ത് നിന്നും ആൽത്തറ വെള്ളയമ്പലം ഭാഗത്തേയ്ക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ.

മേട്ടുക്കട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ആൽത്തറ - തൈക്കാട് റോഡ് ഒഴിവാക്കി വെള്ളയമ്പലം, പാളയം, പനവിള, മോഡൽ സ്കൂ‌ൾ വഴി പോകേണ്ടതാണ്.

തിരുമല-പൂജപ്പുര ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരുമല പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് പാങ്ങോട്, ഇടപ്പഴിഞ്ഞി, ശ്രീമൂലം ക്ലബ്, ആൽത്തറ, കെൽട്രോൺ, മ്യൂസിയം, പാളയം വഴി പോകേണ്ടതാണ്.

പൂജപ്പുര, ഇടപ്പഴിഞ്ഞി ഭാഗത്ത് നിന്നും തമ്പാനൂർ, പാളയം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ജഗതി, ഡി.പി.ഐ, ഡാണാമുക്ക്, ഗസ്റ്റ് ഹൗസ്, സംഗീത കോളേജ്, മോഡൽ സ്‌കൂൾ വഴി പോകേണ്ടതാണ്.

ജഗതി ഭാഗത്ത് നിന്നും ശാസ്തമംഗലം വെള്ളയമ്പലം, പട്ടം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ജഗതി, ഇടപ്പഴിഞ്ഞി, കൊച്ചാർ റോഡ്, ശാസ്ത‌മംഗലം, വെള്ളയമ്പലം വഴി പോകേണ്ടതാണ്.

വെള്ളയമ്പലം ഭാഗത്ത് നിന്നും ജഗതി, പൂജപ്പുര ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി വഴി പോകേണ്ടതാണ്.

വഴുതക്കാട്, ശ്രീമൂലം ക്ലബ്, ആൽത്തറ, ടാഗോർ തീയേറ്റർ, തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ റിസർബ് ബാങ്ക്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട് വഴി പോകേണ്ടതാണ്.

#traffic #restriction #rerouting #come #effect #thiruvananthapuram #city #three #days #tomorrow

Next TV

Related Stories
#keralarain | സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു

May 20, 2024 06:03 PM

#keralarain | സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം...

Read More >>
#westnailDEATH | കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

May 20, 2024 05:51 PM

#westnailDEATH | കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു...

Read More >>
#arrest |  47 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍

May 20, 2024 05:49 PM

#arrest | 47 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍

സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷന്‍ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാന്‍ കൊടുത്തതിനാണ് മനാഫ്...

Read More >>
#bodyfound |  യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

May 20, 2024 04:57 PM

#bodyfound | യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം...

Read More >>
#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

May 20, 2024 04:57 PM

#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാർ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ്...

Read More >>
#Hepatitis |  മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

May 20, 2024 04:44 PM

#Hepatitis | മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം...

Read More >>
Top Stories