#humanskull | ഫാക്ടറിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

#humanskull  | ഫാക്ടറിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി
May 9, 2024 08:50 PM | By Athira V

പാലക്കാട് : ( www.truevisionnews.com ) കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. പ്രദേശത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി.

ഇന്നലെ വൈകിട്ടാണ് കഞ്ചിക്കോട് ഉമ്മണിക്കുളത്ത് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയ നാട്ടുകാരാണ് അസ്ഥികൂടം ആദ്യം കണ്ടത്.

ഉടൻ വാർഡ് കൗൺസിലർ ജയൻ്റെ നേതൃത്വത്തിൽ കസബ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തലയോട്ടിയും,ശരീരത്തിലെ മറ്റ് ചില അസ്ഥികളുമാണ് കണ്ടെത്തിയത്. ഡോഗ്‌ സ്ക്വാഡിനെയെത്തിച്ച് പരിശോധന നടത്തിയെങ്കിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളൊന്നു ലഭിച്ചില്ല.

കണ്ടെത്തിയ അസ്തികൾ ഫോറൻസിക് പരിശോധനകൾക്കായി അയച്ചു. നാലുമാസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയെ കാണാതായിരുന്നതായി പരാതിയുണ്ട്.

കണ്ടെത്തിയ അസ്ഥികൾ ഇയാളുടേതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിറക് ശേഖരിക്കുന്നതിനിടയിൽ ഏതെങ്കിലും വന്യ ജീവി ആക്രമിച്ചതായിരിക്കാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

#skeleton #found #land #acquired #factory #palakkad

Next TV

Related Stories
#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

May 20, 2024 08:23 PM

#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ്...

Read More >>
#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

May 20, 2024 07:40 PM

#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഒപ്പമുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ കൂടി ആറ്റിൽ ഇറങ്ങിയിരുന്നെങ്കിലും ഇവർ നീന്തി...

Read More >>
#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ

May 20, 2024 07:37 PM

#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ

അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം,കഞ്ചാവ് വിൽപന തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ...

Read More >>
#Sexualassault | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

May 20, 2024 07:30 PM

#Sexualassault | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയ മലയാളം...

Read More >>
Top Stories