#arrest | പിണങ്ങികഴിഞ്ഞിരുന്ന ഭാര്യ, സുഹൃത്തിനൊപ്പം സ്ക്കൂട്ടറിൽ സഞ്ചരിക്കവെ ബൈക്കിലെത്തി ഭർത്താവ് ഇടിച്ചിട്ടു; അറസ്റ്റ്

#arrest | പിണങ്ങികഴിഞ്ഞിരുന്ന ഭാര്യ, സുഹൃത്തിനൊപ്പം സ്ക്കൂട്ടറിൽ സഞ്ചരിക്കവെ ബൈക്കിലെത്തി ഭർത്താവ് ഇടിച്ചിട്ടു; അറസ്റ്റ്
May 9, 2024 07:28 AM | By VIPIN P V

ഹരിപ്പാട്: (truevisionnews.com) സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയേയും കൂട്ടുകാരിയെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചു വീഴ്ത്തി.

സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് പിടികൂടി. ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാൻ (33) ആണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ മുട്ടം താഴ്ചയിൽ നൗഫിയ (28) യേയും ഇവരുടെ സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലിൽ ശിൽപ്പ (19) യേയും ബൈക്കിൽ എത്തി ഇടിച്ചു വീഴ്ത്തിയത്.

അപകടത്തിൽ പരിക്കേറ്റ നൗഫിയയും ശിൽപ്പയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഏവൂർ ദേശബന്ധു വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്

ഇങ്ങനെ നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങി കഴിയുകയാണ്. വിവാഹമോചനത്തിനായി കുടുംബ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്.

മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് നൗഫിയ. സുഹൃത്തായ ശിൽപയുമായി ഏവൂരിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് തിരിച്ചു സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്കിൽ എത്തിയ ഷാജഹാൻ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു.

സ്കൂട്ടർ മറിയാതിരുന്നതിനെ തുടർന്ന് ഇയാൾ സ്കൂട്ടറിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. കരിയിലക്കുളങ്ങര എസ് എച്ച് ഒ സുനീഷ് എൻ, എസ് ഐ ബജിത്ത് ലാൽ, എ എസ് ഐ പ്രദീപ്, സി പി ഒ അനി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

#estranged #wife #riding #scooter #friend #husband #bike #arrest

Next TV

Related Stories
#Heavyrain | ഇന്നും അതിതീവ്ര മഴ സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാ​ഗ്രത നിർദ്ദേശങ്ങൾ

May 20, 2024 07:58 AM

#Heavyrain | ഇന്നും അതിതീവ്ര മഴ സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാ​ഗ്രത നിർദ്ദേശങ്ങൾ

മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യത...

Read More >>
#Stabbed | ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്‍റെ വിരോധം; കടയുടമയെ ജീവനക്കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

May 20, 2024 07:53 AM

#Stabbed | ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്‍റെ വിരോധം; കടയുടമയെ ജീവനക്കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പ്രതികള്‍ക്കെതിരെ നിസാരവകുപ്പാണ് ചുമത്തിയതെന്നും ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും കാണിച്ച് ഷാഹിര്‍ സിറ്റി...

Read More >>
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
Top Stories