#missing | ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

#missing | ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
May 9, 2024 06:30 AM | By VIPIN P V

പീച്ചി: (truevisionnews.com) ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാതായി.

താനൂർ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് യഹിയ (25)യെ ആണു കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്.

കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചിൽ നടത്തി.

വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. രാത്രി 10.45 ന് തിരച്ചിൽ നിർത്തി.

പുലർച്ചെ വീണ്ടും തുടരും. സമീപത്തു വനം വകുപ്പിന്റെ ബോട്ട് ഉണ്ടായിരുന്നെങ്കിലും ഡ്രൈവർ ഇല്ലാത്തതിനെ തുടർന്നു തിരച്ചിൽ ആരംഭിക്കാൻ വൈകി.

#young #man #missing #taking #bath #dam

Next TV

Related Stories
#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

May 20, 2024 09:55 AM

#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

Read More >>
#brutallybeaten | പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ക്രൂര മര്‍ദ്ദനം

May 20, 2024 09:47 AM

#brutallybeaten | പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ക്രൂര മര്‍ദ്ദനം

സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ് മൂന്ന് പൊലീസുകാരെ ഒരു സംഘം ക്രൂരമായി...

Read More >>
#attack | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലാം പ്രതി രാഹുലും പിടിയിൽ

May 20, 2024 09:37 AM

#attack | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലാം പ്രതി രാഹുലും പിടിയിൽ

മർദനത്തിൽ അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേൾവിശക്തി...

Read More >>
#Crime | കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

May 20, 2024 09:31 AM

#Crime | കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്‍റെയും. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം...

Read More >>
#surrendered | 'മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

May 20, 2024 09:05 AM

#surrendered | 'മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഏഴു മണിയോടെയാണ് പോലീസ് സ്റ്റേഷനിൽ...

Read More >>
Top Stories