#accident | ജോലിക്ക് പോകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

#accident | ജോലിക്ക് പോകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
May 8, 2024 08:19 PM | By Athira V

എടത്വ: ( www.truevisionnews.com ) കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.

എടത്വ - തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാർ തെറിച്ച് റോഡിൽ തലയടിച്ച് വീണു.

ബസിന് അടിയിൽപെട്ട സ്കൂട്ടർ ഇരുനൂറ് മീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഹനനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സോമൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കെ.എസ്.ആർ.ടി.സി ബസ് റോഡിലെ എതിർ ദിശയിലേക്ക് നിയന്ത്രണം വിട്ട്, സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് പരിസരത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നു.

ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ബസ് തിരുവല്ല ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാർ തകഴിയിലെ ഒരു തടി മില്ലിൽ പണിക്ക് പോകുകയായിരുന്നു.

#two #workers #heading #worksite #injured #after #hit #ksrtc #bus #alappuzha

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories