#arrest |ഷവർമ കഴിച്ച് പിറ്റേദിവസം മുതൽ ഛർദിയും വയറുവേദനയും, മൂന്നാം ദിനം മരണം; രണ്ട് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

#arrest |ഷവർമ കഴിച്ച് പിറ്റേദിവസം മുതൽ ഛർദിയും വയറുവേദനയും, മൂന്നാം ദിനം മരണം; രണ്ട് പേരെ അറസ്റ്റ് ചെയ്ത്  പൊലീസ്
May 8, 2024 08:02 PM | By Susmitha Surendran

മുംബൈ: (truevisionnews.com)  ഷവർമ കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായി യുവാവ് മരണപ്പെട്ട സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവാവ് ഷവർമ്മ വാങ്ങിയ കടയുടെ ഉടമകളെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

മുംബൈയിലാണ് 19 വയസുകാരനായ പ്രഥമേഷ് ബോക്സേ, ഷവർമ കഴിച്ച് പിറ്റേ ദിവസം മുതൽ ശാരീരിക അവശതകൾ അനുഭവിക്കുകയും ദിവസങ്ങൾക്ക് ശേഷം മരിക്കുകയും ചെയ്തത്.

ട്രോംബേ ഏരിയയിലെ ഒരു ഷവർമ സ്റ്റാളിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവ് ഷവർമ വാങ്ങി കഴിച്ചത്. പിന്നാലെ ശനിയാഴ്ച മുതൽ കടുത്ത വയറുവേദനയും ഛർദിയും തുടങ്ങി.

തൊട്ടടുത്ത മുനിസിപ്പൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഡോക്ടറെ കണ്ട് മരുന്നുവാങ്ങി തിരിച്ചെത്തിയതിന് ശേഷം വീണ്ടും ആരോഗ്യ പ്രശ്നങ്ങളുണ്ടായി.

ഒരു ദിവസം കഴിഞ്ഞും ആരോഗ്യനിലയിൽ മാറ്റമൊന്നും വരാതായപ്പോൾ ഞായാറാഴ്ച വീട്ടുകാർ യുവാവിനെ കെ.ഇ.എം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവിടെയും ഡോക്ടർ പരിശോധിച്ച ശേഷം മരുന്നുകൾ നൽകി വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു എന്ന് പൊലീസ് പറ‌ഞ്ഞു. തിങ്കളാഴ്ചയായപ്പോൾ സ്ഥിതി കൂടുതൽ വഷളായി. തുടർന്ന് വീട്ടുകാർ വീണ്ടും ആശുപത്രിയിൽ എത്തിച്ചു.

ഇത്തവണ പക്ഷേ ആരോഗ്യ നില വളരെ മോശമാണെന്ന് കണ്ട് ഡോക്ടർ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആശുപത്രി അധികൃതരാണ് ഷവർമ കഴിച്ച്, യുവാവ് ഗുരുതരാവസ്ഥയിലായെന്ന വിവരം പൊലീസിൽ അറിയിച്ചത്.

പൊലീസ് അന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്തതിനുള്ള ഐ.പി.സി 273 -ാം വകുപ്പും, വ്യക്തികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന പ്രവൃത്തികൾക്കെതിരായ ഐ.പി.സി 336-ാം വകുപ്പും ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ആരോഗ്യ നില മോശമായി തന്നെ തുടരുന്നതിനിടെ തിങ്കളാഴ്ച യുവാവ് മരണപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് പൊലീസ് അന്വേഷണം നടത്തി യുവാവ് ഷവർമ വാങ്ങിയ സ്റ്റാൾ കണ്ടെത്തിയത്. ഇതിന്റെ നടത്തിപ്പുകാരായ ആനന്ദ് കാംബ്ലി, അഹ്മദ് ശൈഖ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

#police #arrested #two #people #connection #death #youngman #after #eating #shawarma.

Next TV

Related Stories
#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

May 19, 2024 10:38 PM

#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്...

Read More >>
#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

May 19, 2024 10:06 PM

#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന. മുകേഷ് രജ്‍പുത് എന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഇയാള്‍ കള്ളവോട്ട്...

Read More >>
#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

May 19, 2024 05:13 PM

#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ...

Read More >>
#accident |  പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

May 19, 2024 04:10 PM

#accident | പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ്...

Read More >>
#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

May 19, 2024 02:13 PM

#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും...

Read More >>
Top Stories