#arrest | വയനാട്‌ പുൽപ്പള്ളിയിൽ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

#arrest | വയനാട്‌ പുൽപ്പള്ളിയിൽ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
May 8, 2024 05:53 PM | By VIPIN P V

വയനാട്‌ : (truevisionnews.com) പൊലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍.

താനൂര്‍ സ്വദേശി റാഫിയാണ് പിടിയിലായത്. വയനാട് സുല്‍ത്താൻ ബത്തേരി പുല്‍പ്പള്ളിയിലാണ് സംഭവം. പുല്‍പ്പള്ളിയിലെ ഒരു കടയിലാണ് പ്രതി എത്തിയത്.

ഷാഡോ പൊലീസാണെന്ന് പറഞ്ഞശേഷം കടയില്‍ മദ്യ വില്‍പനയുണ്ടെന്ന് പറഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം കടയില്‍ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.

പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി ഇയാള്‍ പോവുകയായിരുന്നു. പിന്നീട് കട ഉടമ എത്തിയപ്പോള്‍ ജീവനക്കാരൻ വിവരം പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചു.

സംശയം തോന്നിയ കട ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുല്‍പ്പള്ളി പൊലീസ് പ്രതിയെ പിടികൂടിയത്.

താനൂരിലും മലപ്പുറത്തും ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

മന്ത്രവാദം നടത്തിയതിനും കേസുകളുണ്ട്. ഐസിയു ട്രോമ കെയര്‍ വളണ്ടിയറാണെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


#police #arrested #youth #who #cheated #Wayanad #Pulpalli

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories