നേമം: (truevisionnews.com) അസുഖബാധിതനായ വയോധികനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
എസ്റ്റേറ്റ് അരുവാക്കോട് കരുതലയ്ക്കൽ വീട്ടിൽ കഞ്ചാവ് സുനി എന്ന സുനിൽകുമാർ ആണ് (37) അറസ്റ്റിലായത്.
പാപ്പനംകോട് എസ്റ്റേറ്റ് അരുവാക്കോട് കരുത്തലയ്ക്കൽ പുത്തൻവീട്ടിൽ ശിവാനന്ദനെയാണ് (70) ആക്രമിച്ചത്.
ശനിയാഴ്ചയായിരുന്നു സംഭവം. വീടിന് മുന്നിൽനിന്ന് അസഭ്യം വിളിക്കുന്നത് പറഞ്ഞു വിലക്കിയതിനുള്ള വിരോധത്തിൽ സുനിൽകുമാറും സുഹൃത്ത് വിഷ്ണുവും വീട്ടിൽ അതിക്രമിച്ച് കയറി കസേരയിൽ ഇരുന്ന ശിവാനന്ദനെ വലിച്ച് താഴേക്കിട്ട് കൈയിലിരുന്ന കമ്പിവടികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതി വിഷ്ണുവിനായുള്ള അന്വേഷണം ശക്തമാക്കിയതായി നേമം പൊലീസ് അറിയിച്ചു.
#person #arrested #case #assaulting #elderly #person #home.