#covidvaccine |കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക

#covidvaccine |കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക
May 8, 2024 10:33 AM | By Susmitha Surendran

ലണ്ടൻ: (truevisionnews.com)   കോവിഡ് പ്രതിരോധ വാക്സിൻ പിൻവലിക്കാൻ തീരുമാനിച്ചതായി ആസ്ട്രസെനക അറിയിച്ചു. വിപണിയിൽ ആവശ്യകത കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം.

വ്യത്യസ്ത വകഭേദങ്ങളിലായുള്ള വാക്സിനുകൾ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇവയുടെ ഡിമാൻഡ് കുറഞ്ഞതിനാൽ വിതരണം ചെയ്യാൻ സാധിക്കുന്നില്ല. ഇതിന്റെ ഉൽപാദനവും വിതരണവും നിർത്തിവെച്ചിട്ടു​ണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു.

മാർച്ച് അഞ്ചിനാണ് വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. മെയ് ഏഴിന് ഇത് പ്രാബല്യത്തിൽ വന്നു. കോവിഷീൽഡെന്ന പേരിൽ ഇന്ത്യയിലും ആസ്​ട്രസെനക വാക്സിൻ വിതരണം ചെയ്തിരുന്നു.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ്.

തങ്ങളുടെ വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് കഴിഞ്ഞയാഴ്ച കമ്പനി രംഗത്തുവന്നിരുന്നു. അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയാനും കാരണമാകുന്ന അവസ്ഥയ്ക്ക് വാക്സിൻ കാരണമാകുമെന്ന് കമ്പനി കോടതിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

വാക്സിന്‍ മരണത്തിനും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്ന് കാണിച്ച് യു.കെയില്‍ നിരവധി പേര്‍ കോടതിയെ സമീപിച്ചിരുന്നു. യു.കെ ഹൈക്കോടതിയിൽ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്.

#AstraZeneca #announced #decided #withdraw #vaccine #against #Covid-19.

Next TV

Related Stories
#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

May 19, 2024 07:46 PM

#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി...

Read More >>
#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

May 19, 2024 10:53 AM

#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം...

Read More >>
#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

May 19, 2024 10:28 AM

#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

രാജ്യത്തെ മിക്ക പ്രവിശ്യകളിലും അസാധാരണമായ രീതിയിലെ മഴയും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം...

Read More >>
#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

May 18, 2024 05:20 PM

#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

ഇവർക്ക് സ്വന്തമായി ഒരു വീടുണ്ടെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ കടമുറിയിൽ താമസിക്കുന്നത് എന്ന് അറിയില്ലെന്നും അയൽവാസികൾ...

Read More >>
#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

May 17, 2024 01:42 PM

#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം...

Read More >>
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
Top Stories