#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു
May 7, 2024 10:46 PM | By VIPIN P V

നെയ്യാറ്റിൻകര: (truevisionnews.com) ആര്യങ്കോട് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു.

മർദ്ദനമേറ്റ ഹുസൈന്റെ തലയ്ക്കും മൂക്കിനും സാരമായി പരുക്കേറ്റു. ആക്രമിസംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

പൂഴനാട് സ്വദേശി ഹുസൈനെ മർദ്ദിച്ച് ഈ പരുവത്തിലാക്കിയത് അഞ്ചംഗ സംഘമാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തെക്കുറിച്ച് ഹുസൈൻ പറയുന്നത് ഇതാണ്.

രാത്രി ബൈക്കിൽ വരുമ്പോൾ പരിചയക്കാരനായ ആസിഫ് എന്ന യുവാവ് കൈകാണിച്ച് ഒപ്പം കയറി.

പൂഴ്നാട് ഗ്രൗണ്ടിന് അടുത്തത്തിയപ്പോൾ നിർത്താൻ ആവശ്യപ്പെട്ട ആസിഫ് പെട്ടെന്ന് ബൈക്കിന്റെ താക്കോൾ ഊരിമാറ്റി മുറുകെ പിടിച്ചു.

ഈ സമയത്ത് മറ്റ് നാലുപേർ കൂടി എത്തി ക്രൂരമായി മർദ്ദിച്ചു. അക്രമിസംഘത്തിന് തന്റെ സഹോദരനുമായുള്ള വ്യക്തിവൈരാഗ്യമായിരിക്കും അതിക്രമത്തിന് കാരണമെന്നാണ് ഹുസൈൻ സംശയിക്കുന്നത്.

ഹുസൈന്റെ പരാതിയിൽ പൂഴനാട് സ്വദേശികളായ ആസിഫ്, നവീൻ, ആമച്ചൽ സ്വദേശി വിഷ്ണു എന്നിവർ അറസ്റ്റിലായി. ഇവർക്ക് ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

#group #people #asked #lift #bike #brutallybeat #youngman

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories