#accident |നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു

#accident |നിർമ്മാണത്തിലിരുന്ന  അഞ്ച് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു
May 7, 2024 10:38 AM | By Susmitha Surendran

കേപ്പ്: (truevisionnews.com)   നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു. തകർന്ന കെട്ടിടത്തിൽ 53പേർ കുടുങ്ങിക്കിടക്കുകയാണ്.

ദക്ഷിണാഫ്രിക്കയിലെ പശ്ചിമ കേപ്പ് പ്രവിശ്യയിലെ ജോർജ് സിറ്റിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കെട്ടിടം തകർന്നത്.

തീരദേശമേഖലയിലെ കെട്ടിടം തകരാനുണ്ടായ കാരണത്തേക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. നിരവധി രക്ഷാപ്രവർത്തകരാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നത്. 75ൽ അധികം ആളുകൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് കെട്ടിടം തകർന്ന് വീണത്.

അപകടം നടന്ന സമയത്ത് 75 പേരാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് തൊഴിൽ ഉടമയും സ്ഥിരീകരിച്ചിട്ടുണ്ട്. കേപ് ടൌണിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.

ഇതിനോടകം 22 പേരെയാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് രക്ഷിച്ചത്. ഇവരിൽ രണ്ട് പേരെ മരിച്ച നിലയിലാണ് പുറത്തെടുത്തത്. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി മേയർ ആൽഡ് വാൻ വിക് അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവരോട് സംസാരിക്കാൻ സാധിച്ചതായാണ് രക്ഷാസേന വിശദമാക്കുന്നത്. വലിയ രീതിയിൽ ഭാരം ഉയർത്താൻ ശേഷിയുള്ള ഇപകരണങ്ങളും സ്നിഫർ നായകളുടേയും സഹായത്തോടെയാണ് കെട്ടിടത്തിൽ കുടുങ്ങിയവർക്കായി തിരച്ചിൽ പുരോഗമിക്കുന്നത്.

പൂർണമായി തകർന്ന് നിരന്ന് കിടക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

#Two #people #killed #fivestorey #building #under #construction #collapsed.

Next TV

Related Stories
#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

May 19, 2024 07:46 PM

#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി...

Read More >>
#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

May 19, 2024 10:53 AM

#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം...

Read More >>
#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

May 19, 2024 10:28 AM

#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

രാജ്യത്തെ മിക്ക പ്രവിശ്യകളിലും അസാധാരണമായ രീതിയിലെ മഴയും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം...

Read More >>
#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

May 18, 2024 05:20 PM

#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

ഇവർക്ക് സ്വന്തമായി ഒരു വീടുണ്ടെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ കടമുറിയിൽ താമസിക്കുന്നത് എന്ന് അറിയില്ലെന്നും അയൽവാസികൾ...

Read More >>
#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

May 17, 2024 01:42 PM

#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം...

Read More >>
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
Top Stories