#complaint | രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ച് ബൈക്ക് റേസ്, വിലക്കിയവർക്കെതിരെ ആക്രമണം; പരാതിയുമായി നാട്ടുകാർ

#complaint | രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ച് ബൈക്ക് റേസ്, വിലക്കിയവർക്കെതിരെ ആക്രമണം; പരാതിയുമായി നാട്ടുകാർ
May 7, 2024 09:01 AM | By VIPIN P V

പാറശ്ശാല: (truevisionnews.com) കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഇളക്കിമാറ്റി വൈദ്യുതി വിച്ഛേദിച്ചശേഷം റോഡിൽ ബൈക്ക് റേസിങ് നടത്തിയതായി നാട്ടുകാരുടെ പരാതി.

സംഭവത്തിൽ കെ.എസ്.ഇ.ബി.ക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി പത്തരയോടെ പരശുവയ്ക്കലിനു സമീപം നെടിയാംകോട്ടിലാണ് സംഭവം.

നെടിയാംകോട് കവലയിലെ ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഇളക്കിമാറ്റിയശേഷം രണ്ട് യുവാക്കൾ ബൈക്കുകളിൽ റോഡിൽ മത്സരയോട്ടം നടത്തുകയായിരുന്നു.

രാത്രിയിൽ ബൈക്കുകളുടെ ശബ്ദംകേട്ട് പുറത്തിറങ്ങിയ നാട്ടുകാരെ അസഭ്യം വിളിച്ചശേഷം ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

നാട്ടുകാരുടെ പരാതിയെ ത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

സ്ഥിരമായി പ്രദേശത്ത് മദ്യലഹരിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രശ്നമുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു.

#Bikerace #cuttingoff #electricity #night, #attacks #who #banned; #Locals #complained

Next TV

Related Stories
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

May 19, 2024 02:31 PM

#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കേരളാ പൊലീസ് ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരികയായിരുന്ന പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന...

Read More >>
#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

May 19, 2024 02:08 PM

#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന...

Read More >>
#straydog |  തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

May 19, 2024 02:06 PM

#straydog | തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​തേ​ടി. ഇ​ട​ച്ചി​റ ഇ​ൻ​ഫോ പാ​ർ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​...

Read More >>
#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

May 19, 2024 02:04 PM

#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ...

Read More >>
Top Stories