#cisceexam| സി.ഐ.എസ്.സി.ഇ. ബോർഡ് പരീക്ഷയിൽ തിളങ്ങുന്ന നേട്ടവുമായി കേരളം

#cisceexam| സി.ഐ.എസ്.സി.ഇ. ബോർഡ് പരീക്ഷയിൽ  തിളങ്ങുന്ന നേട്ടവുമായി കേരളം
May 7, 2024 08:37 AM | By Aparna NV

 ന്യൂഡൽഹി: (truevisionnews.com) മുൻവർഷത്തെപ്പോലെ ഇത്തവണയും സി.ഐ.എസ്.സി.ഇ. ബോർഡ് പരീക്ഷയിൽ തിളക്കമുള്ള പ്രകടനവുമായി കേരളം. 10-ാം ക്ലാസിൽ 99.99 ശതമാനംപേരും 12-ാം ക്ലാസിൽ 99.93 ശതമാനം പേരും വിജയിച്ചു.

160 സ്കൂളുകളിലെ 7186 (3512 ആൺകുട്ടികൾ, 3674 പെൺകുട്ടികൾ) വിദ്യാർഥികൾ പത്താംക്ലാസ് പരീക്ഷയെഴുതിയതിൽ 7185 പേരും വിജയിച്ചു. 72 സ്കൂളുകളിലെ 2822 (1371 ആൺകുട്ടികൾ, 1451 പെൺകുട്ടികൾ) പേരാണ് 12-ാം ക്ലാസ് പരീക്ഷയെഴുതിയത്.ഇതിൽ 2820 പേരും വിജയിച്ചു.

ഇരുക്ലാസുകളിലും പെൺകുട്ടികൾ നൂറുശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 10, 12 ക്ലാസുകളിൽ യഥാക്രമം 99.97 ശതമാനവും 99.85 ശതമാനവും വിജയിച്ചു. രാജ്യവ്യാപകമായി പത്താംക്ലാസ് പരീക്ഷയിൽ 1,30,506 ആൺകുട്ടികളും 1,13,111 പെൺകുട്ടികളും പങ്കെടുത്തു. 1,29,612 ആൺകുട്ടികളും 1,12,716 പെൺകുട്ടികളും വിജയിച്ചു.

പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ 47,136 പെൺകുട്ടികളും 52,765 ആൺകുട്ടികളും പരീക്ഷയെഴുതിയതിൽ 46,626 പെൺകുട്ടികളും 51,462 ആൺകുട്ടികളും വിജയിച്ചു. ഉയർന്ന വിജയശതമാനം നേടിയത് രാജ്യത്തിന്റെ പശ്ചിമമേഖലയും ദക്ഷിണമേഖലയുമാണ് .

ഏറ്റവുമധികം പെൺകുട്ടികൾ 10-ാം ക്ലാസിൽ ദക്ഷിണമേഖലയിൽനിന്നും (49.52) പന്ത്രണ്ടാംക്ലാസിൽ പശ്ചിമ മേഖലയിൽ (50.55 ശതമാനം) നിന്നുമാണ് പരീക്ഷയെഴുതിയത്.

ഇന്ത്യക്കു പുറത്ത്, ഇൻഡൊനീഷ്യ, സിങ്കപ്പൂർ, ദുബായ് (യു.എ.ഇ.) എന്നിവിടങ്ങളിലെ സ്കൂളുകൾ പത്താംക്ലാസിൽ 100 ശതമാനം വിജയം നേടിയപ്പോൾ, സിങ്കപ്പൂരിലെയും ദുബായിലെയും (യു.എ.ഇ.) സ്‌കൂളുകൾ 12-ാം ക്ലാസിൽ 100 ശതമാനം വിജയം നേടി.

മറ്റു വിശദാംശങ്ങൾക്ക് https://www.cisce.org സന്ദര്‍ശിക്കാം.

#cisce #board #exams #result #out

Next TV

Related Stories
#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

May 19, 2024 02:13 PM

#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും...

Read More >>
#counselled | ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

May 19, 2024 01:56 PM

#counselled | ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

ഭാ‌ര്യയ്ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട് എന്ന് പുരുഷന്മാർ പലപ്പോഴും...

Read More >>
#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

May 19, 2024 01:22 PM

#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളുടെ മുഖത്ത് വെള്ളംതളിക്കാന്‍ ആവശ്യപ്പെട്ട മമത, ഉടനടി അദേഹത്തെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍...

Read More >>
#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

May 19, 2024 12:07 PM

#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

ബസിൽ സഞ്ചരിക്കുമ്പോൾ രണ്ടു പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നത് കേട്ടെന്നായിരുന്നു...

Read More >>
#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

May 19, 2024 11:44 AM

#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

മേയ് അഞ്ചിനാണ് സംഭവം നടന്നത്. വൈദ്യുതാഘാതം ഏറ്റതിനുപിന്നാലെ കുട്ടി...

Read More >>
Top Stories