#blast | കണ്ണൂരിൽ വൈകിട്ട് അഞ്ചോടെയുള്ള ഉഗ്ര ശബ്‍ദം, എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നാട്ടുകാർ; 25ഓളം വീടുകൾക്ക് കേടുപാട്

#blast | കണ്ണൂരിൽ വൈകിട്ട് അഞ്ചോടെയുള്ള ഉഗ്ര ശബ്‍ദം, എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നാട്ടുകാർ; 25ഓളം വീടുകൾക്ക് കേടുപാട്
May 6, 2024 08:57 PM | By Athira V

കണ്ണൂര്‍: (www.truevisionnews.com ) കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിന്‍റെ ഭാഗമായി നടന്ന സ്ഫോടനത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ. എട്ടിക്കുളം പടിഞ്ഞാറേ ഗേറ്റിന് സമീപത്തുള്ള 25 ലധികം വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

മുന്നറിയിപ്പില്ലാതെയായിരുന്നു സ്ഫോടനം ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു. വീടുകളിലെ ജനൽച്ചില്ലുകൾ പൊട്ടുകയും ജനൽപ്പാളികൾ അടര്‍ന്നു വീഴുകയും ചുമരുകൾക്ക് വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്.

എട്ടിക്കുളം പടിഞ്ഞാറേ ഗേറ്റിന് സമീപമുള്ള ഇരുപത്തഞ്ചോളം വീടുകളിലാണ് ഈ അവസ്ഥ. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രദേശത്തുള്ളവർ സ്ഫോടന ശബ്‍ദം കേൾക്കുന്നത്. ഏഴിമല നാവിക അക്കാദമിയിലെ പരിശീലനത്തിന്റെ ഭാഗമായി മുൻപും ഇതു പോലുള്ള ശബ്‍ദങ്ങൾ കേൾക്കാറുണ്ട്.

അപ്പോഴെല്ലാം അധികൃതരുടെ ഭാഗത്തു നിന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു. പക്ഷേ ഇക്കുറി എല്ലാവരും ഞെട്ടിയെന്ന് നാട്ടുകാര്‍ പറയുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി കഴിഞ്ഞ ദിവസം എട്ടിക്കുളത്തെ വീടുകൾ സന്ദർശിച്ചിരുന്നു.

കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം വേണമെന്നാണ് ഉടമസ്ഥരുടെ ആവശ്യം.സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ ഇതുവരെ വന്നിട്ടുമില്ല.

#houses #were #damaged #blast #took #place #part #training #ezhimala #naval #academy

Next TV

Related Stories
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
Top Stories