#CVAnandaBose | നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പരാതി നല്‍കിയ യുവതി, ഗവര്‍ണ്ണര്‍ ആനന്ദബോസിന് സിപിഎം പിന്തുണ

#CVAnandaBose | നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പരാതി നല്‍കിയ യുവതി, ഗവര്‍ണ്ണര്‍ ആനന്ദബോസിന് സിപിഎം പിന്തുണ
May 6, 2024 08:48 PM | By VIPIN P V

ദില്ലി : (truevisionnews.com) നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതി നല്‍കിയ യുവതി.

വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും രാജ് ഭവന്‍ ജീവനക്കാരാരും അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. ഇതിനിടെ സിപിഎം ആനന്ദബോസിനെ പിന്തുണച്ചു.

''പീഡിപ്പിച്ച ശേഷം ഭരണ ഘടന പരിരക്ഷയുണ്ടെന്ന് പറയുന്നു, നിരപരാധിയെങ്കില്‍ ബംഗാളില്‍ നില്‍ക്കാതെ എന്തുകൊണ്ട് കേരളത്തിലേക്ക് കടന്നു'' തുടങ്ങിയ ആരോപണങ്ങളാണ് ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതിക്കാരി ഉയ‍ര്‍ത്തുന്നത്.

സംഭവിച്ചതെന്തെന്ന് ബോസിന്‍റെ സമക്ഷം പറയാന്‍ തയ്യാറാണ്. തന്നെ നുണപരിശോധനക്ക് വിധേയയാക്കിക്കൊള്ളാനും പരാതിക്കാരി പറഞ്ഞു.

രണ്ട് തവണ പീഡനം നടന്നെന്നും പരാതി നല്‍കിയതോടെ ജോലി നഷ്ടപ്പെട്ടെന്നും യുവതി പറയുന്നു. യുവതി പ്രതികരണം പുറത്ത് വന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസും ആനന്ദബോസിനെതിരെ പ്രതിഷേധം ശക്തമാക്കി.

ആനന്ദബോസ് ബംഗാളിനെ അപമാനിച്ചെന്നും, കേരളത്തില്‍ നില്‍ക്കാതെ തിരിച്ചെത്തി ഗവര്‍ണ്ണര്‍ മറുപടി പറയണമെന്നും തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേ സമയം, സര്‍ക്കാര്‍ നടപടി ആസൂത്രിതമാണെന്നാരോപിച്ച് സിപിഎം ആനന്ദബോസിനെ പിന്തുണച്ചു. പരാതിക്കാരിയുടെ അമ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന് കിഴക്കന്‍ മേദിനി പൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി വെളിപ്പെടുത്തി.

അന്വേഷണ സംഘത്തിന്‍റെ തുടര്‍ നോട്ടീസുകളോട് രാജ് ഭവന്‍ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല.

സഹകരിക്കേണ്ടെന്ന ഗവര്‍ണ്ണറുടെ കത്ത് ഉത്തരവിന് സമാനമായാണ് പരിഗണിക്കുന്നതെന്ന് രാജ് ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേ സമയം കേരളത്തിലുള്ള ആനന്ദബോസ് എപ്പോള്‍ തിരികെയെത്തുമെന്ന് വ്യക്തമല്ല. നാളെ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബിജെപി നിര്‍ദ്ദേശ പ്രകാരം ഗവര്‍ണ്ണര്‍ മാറി നില്‍ക്കുകയാണെന്നാണ് സൂചന.

#CPM #supports #Governor #AnandaBose,#complained #ready #lie #test

Next TV

Related Stories
#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

May 19, 2024 01:22 PM

#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളുടെ മുഖത്ത് വെള്ളംതളിക്കാന്‍ ആവശ്യപ്പെട്ട മമത, ഉടനടി അദേഹത്തെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍...

Read More >>
#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

May 19, 2024 12:07 PM

#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

ബസിൽ സഞ്ചരിക്കുമ്പോൾ രണ്ടു പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നത് കേട്ടെന്നായിരുന്നു...

Read More >>
#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

May 19, 2024 11:44 AM

#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

മേയ് അഞ്ചിനാണ് സംഭവം നടന്നത്. വൈദ്യുതാഘാതം ഏറ്റതിനുപിന്നാലെ കുട്ടി...

Read More >>
#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

May 19, 2024 07:56 AM

#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 06:21 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

പുണെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ...

Read More >>
Top Stories










GCC News