#arrest | തടഞ്ഞിട്ടും നിർത്തിയില്ല, കാറിന്റെ ചില്ല് പൊട്ടിച്ച് പൊലീസ്, പരിശോധിച്ചപ്പോൾ മെത്താഫെറ്റമിൻ; യുവാവ് അറസ്റ്റിൽ

#arrest | തടഞ്ഞിട്ടും നിർത്തിയില്ല, കാറിന്റെ ചില്ല് പൊട്ടിച്ച് പൊലീസ്, പരിശോധിച്ചപ്പോൾ മെത്താഫെറ്റമിൻ; യുവാവ് അറസ്റ്റിൽ
May 6, 2024 04:30 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) കാറിൽ കടത്തിയ 190 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം തിരൂർ സ്വദേശിയെ നാട്ടുകൽ പൊലീസ് സാഹസികമായി പിടികൂടി.

പൊലീസും ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് നാട്ടുകൽ പൊലീസ് സ്റ്റേഷന് സമീപം കാറിൽ കടത്തിയ 190.18 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം തിരൂർ‌ സ്വദേശി അബൂബക്കർ സിദ്ധീഖ് (32) പിടിയിലായത്.

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാറിൻ്റെ ചില്ല് തകർത്താണ് പിടികൂടിയത്. മലപ്പുറം തിരൂർ സ്വദേശിയായ പ്രതി മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ പ്രദേശത്തെ ലഹരി വിൽപനയുടെ കണ്ണിയാണെന്ന് പൊലീസ് പറയുന്നു.

മണ്ണാർക്കാട് കേന്ദ്രീകരിച്ചും പ്രതി ലഹരി വിൽക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

മയക്കുമരുന്നെത്തിച്ച കാർ പൊലീസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ മറ്റ് ലഹരിക്കേസുകളും നിലവിലുണ്ട്. മണ്ണാർക്കാട് ഡിവൈ.എസ്.പി സിനോജ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ ഇൻസ്പെക്ടർ ബഷീർ. സി. ചിറയ്ക്കൽ, സബ് ഇൻസ്പെക്ടർ സദാശിവൻ പി.ജി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകൽ പൊലീസും സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന പ്രതിയെ പിടികൂടിയത്.

#man #arrested #190gm #methamphetamine #palakkad

Next TV

Related Stories
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
Top Stories