#Rottweilerattack | റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്; അഴിച്ചുവിട്ട ഉടമ അറസ്റ്റിൽ

#Rottweilerattack | റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്; അഴിച്ചുവിട്ട ഉടമ അറസ്റ്റിൽ
May 6, 2024 04:00 PM | By VIPIN P V

ചെന്നൈ: (truevisionnews.com) റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ ചെന്നൈയിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്.

പാർക്കിൽ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയെ രണ്ട് നായകൾ ആക്രമിച്ചത്. കുട്ടിയുടെ തലയിലാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ ഒരുവിധത്തിൽ കുട്ടിയെ നായകളിൽ നിന്ന് രക്ഷിക്കുകയായിരുന്നു.

നായകളുടെ ഉടമയെയും നായകളെ പരിപാലിക്കുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പാർക്കിൽ കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് റോട്ട്‌വീലർ നായകളുടെ ആക്രമണം ഉണ്ടായത്.

ചെന്നൈ തൗസൻഡ് ലൈറ്റ് ഏരിയയിലെ പാർക്കിലാണ് സംഭവം. സുദക്ഷ എന്ന അഞ്ചുവയസ്സുകാരിയാണ് ആക്രമിക്കപ്പെട്ടത്. പാർക്കിലെ സുരക്ഷാ ജീവനക്കാരന്‍റെ മകളാണ് കുട്ടി.

പാർക്കിലെത്തിയ ശേഷം ഉടമ നായകളെ അശ്രദ്ധമായി അഴിച്ചുവിട്ടെന്ന് പൊലീസ് പറഞ്ഞു. നായകള്‍ കുട്ടിയെ ആക്രമിച്ചിട്ടും ഉടമ ഇടപെട്ടില്ലെന്ന് പരാതിയുണ്ട്.

നായകളുടെ ഉടമയെയും പരിപാലിക്കുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തെന്ന് സീനിയർ പൊലീസ് ഓഫീസർ ശേഖർ ദേശ്മുഖ് പറഞ്ഞു.

പാർക്കിലെ സിസിടിവിയിൽ നിന്നും ആക്രമണ ദൃശ്യം ലഭിച്ചു. സുദക്ഷ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പിറ്റ്ബുൾ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, മാസ്റ്റിഫ്സ് എന്നിവയുൾപ്പെടെ 23 ഇനം നായകളുടെ വിൽപ്പനയും പ്രജനനവും നിരോധിക്കാൻ മാർച്ചിൽ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇനങ്ങളെ വളർത്തുന്നവർ ഉടനെ ഇവയെ വന്ധ്യംകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

#Five-#year-#old #girl #seriously #injured #Rottweilerattack; #owner #released #arrested

Next TV

Related Stories
#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

May 19, 2024 07:56 AM

#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 06:21 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

പുണെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ...

Read More >>
#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

May 18, 2024 10:06 PM

#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് മുതല്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 8,889 കോടി മൂല്യമുള്ള പണവും...

Read More >>
#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

May 18, 2024 09:32 PM

#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

സഹതാപത്തിലൂടെ വോട്ട് നേടാനുള്ള കനയ്യയുടെ അടവാണെന്നും ബിജെപി നേതാക്കൾ വിമര്‍ശിച്ചു. കനയ്യയെ മർദിച്ച രണ്ടു യുവാക്കളും ആശുപത്രിയിൽ...

Read More >>
#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

May 18, 2024 09:05 PM

#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്...

Read More >>
#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

May 18, 2024 08:23 PM

#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ഞങ്ങളെ ജയിലിൽ അടച്ച് ആംആദ്മി പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കെജ്‌രിവാൾ...

Read More >>
Top Stories