#MVD | നമ്പർ പ്ലേറ്റ് ഇല്ല; രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം

#MVD | നമ്പർ പ്ലേറ്റ് ഇല്ല; രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം
May 6, 2024 03:45 PM | By VIPIN P V

കൊല്ലം: (truevisionnews.com) നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലം പത്തനാപുരത്താണ് സംഭവം. കാര്‍ കസ്റ്റഡിയിൽ എടുത്തതിന്‍റെ പേരിൽ ഒരു സംഘം ആളുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.

പത്തനാപുരം പൊലീസ് സ്റ്റേഷനിൽ വച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ സംഭവം ഉണ്ടായത്. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ.

കൊല്ലം സ്വദേശി കാർ വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല. കാറിന്‍റെ നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. പൂര്‍ണമായും പിങ്ക് നിറം അടിച്ചും നമ്പര്‍ പ്ലേറ്റിന്‍റെ ഭാഗത്ത് സ്റ്റിക്കറുകള്‍ പതിച്ചുമാണ് കാര്‍ ഉപയോഗിച്ചിരുന്നത്.

കാറിന്‍റെ എക്സോസ്റ്റും മാറ്റിയിട്ടുണ്ട്. കാറിന്‍റെ പിന്നിലെ നമ്പര്‍ പ്ലേറ്റില്‍ നമ്പറിന് പകരം ബൂമര്‍ എന്നാണ് എഴുതിയിരിക്കുന്നത്.

കാറിന്‍റെ ഗ്ലാസുകളില്‍ ഉള്‍ഭാഗം കാണാനാവാത്ത വിധം കൂളിങ് ഫിലിമുകളും പതിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത കാറിന്‍റെയും ഉദ്യോഗസ്ഥരുമായുള്ള വാക്കേറ്റത്തിന്‍റെയും വീഡിയോയും പുറത്തുവന്നു.

#no #numberplate; #MVD #seizes #modified #pink #car; #Followed #threats #verbalabuse

Next TV

Related Stories
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
Top Stories