#court |ജീവനാംശം നൽകില്ലെന്ന് രണ്ടാം ഭർത്താവ്, ഗാർഹിക പീഡനത്തിന് കേസ് നൽകാൻ ഭാര്യയോട് ആവശ്യപ്പെട്ട് കോടതി

#court |ജീവനാംശം നൽകില്ലെന്ന് രണ്ടാം ഭർത്താവ്, ഗാർഹിക പീഡനത്തിന് കേസ് നൽകാൻ ഭാര്യയോട് ആവശ്യപ്പെട്ട് കോടതി
May 6, 2024 01:45 PM | By Susmitha Surendran

ഭോപ്പാൽ: (truevisionnews.com)   രണ്ടാം ഭർത്താവിൽ നിന്ന് ജീവനാംശം തേടി ഭാര്യ, വിവാഹത്തിന് സാധുതയില്ലെന്ന നിലപാടിൽ ഭർത്താവ് ഉറച്ച് നിന്നതോടെ അസാധാരണ നടപടിയുമായി കോടതി.

ഏഴ് വർഷം മുൻപ് വിവാഹിതയായ യുവതിക്കും മൂന്ന് കുഞ്ഞുങ്ങൾക്കും ജീവനാംശം തേടിയ യുവതിക്ക് നിയമത്തിലെ നൂലാമാലകൾ മുൻനിർത്തി ജീവനാംശം നൽകാനാവില്ലെന്ന് വാദിച്ച രണ്ടാം ഭർത്താവിന് തിരിച്ചടി നൽകുന്നതാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനം.

ക്രിമിനൽ പ്രൊസീജ്യറിലെ 125ാം വകുപ്പ് അനുസരിച്ചാണ് യുവതി ജീവനാംശം തേടിയത്. എന്നാൽ ആദ്യ വിവാഹിതയായ യുവതി ആ ബന്ധം നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ലാത്തതിൽ രണ്ടാം വിവാഹത്തിന് സാധുതയില്ലെന്നായിരുന്നു രണ്ടാം ഭർത്താവിന്റെ വാദം.

എന്നാൽ നിയമത്തിലെ പഴുതുകൾ വിദ്യയാക്കി ജീവനാംശം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി യുവതിക്ക് രണ്ടാം ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കോടതിയെ സമീപിക്കാമെന്നാണ് വ്യക്തമാക്കി.

ഇത്തരത്തിൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നിരവധി സ്ത്രീകളെയാണ് ചൂഷണം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പ്രേം നാരായൺ സിംഗിന്റേതാണ് നിർണായകമായ തീരുമാനം.

ഭാര്യയ്ക്ക് 10000 രൂപ വീതം മാസം തോറും നൽകണമെന്ന കീഴ്ക്കോടതി വിധിക്കെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികൾ യുവതിക്ക് ആദ്യ ബന്ധത്തിൽ നിന്നുള്ളതാണെന്നും യുവതി ആദ്യ വിവാഹ മോചനം നേടിയിട്ടില്ലാത്തതിനാൽ 7 വർഷം മുൻപ് നടന്ന രണ്ടാം വിവാഹത്തിന് നിയമ സാധുത ഇല്ലെന്നും വിശദമാക്കിയായിരുന്നു യുവാവിന്റെ അപ്പീൽ.

നിലവിലെ നിയമം അനുസരിച്ച് വിവാഹത്തിന് സാധുത ഇല്ലെന്ന് വാദിക്കാമെങ്കിലും ഈ സാഹചര്യത്തിന് അങ്ങനെ കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതി നടത്തിയ ഭാര്യ എന്ന പദത്തിന്റെ വിശദീകരണം അടക്കം നിരത്തിയായിരുന്നു യുവാവിന്റെ ഹർജി.

എന്നാൽ ഇവയെല്ലാം പരിഗണിച്ച കോടതി യുവതിയുടെ അപേക്ഷ മാറ്റി വയ്ക്കുകയും ഗാർഹിക പീഡനത്തിന് കീഴിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള സ്വാതന്ത്യ്രം യുവതിക്കുണ്ടെന്നും കോടതി വ്യക്തമാക്കുകയുമായിരുന്നു. യുവതിയുടേയും കുട്ടികളുടേയും ദയനീയ അവസ്ഥ പരിഗണിച്ചാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.

#Second #husband #refuses #pay #alimony #court #asks #wife #sue #domestic #violence

Next TV

Related Stories
#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

May 19, 2024 07:56 AM

#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 06:21 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

പുണെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ...

Read More >>
#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

May 18, 2024 10:06 PM

#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് മുതല്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 8,889 കോടി മൂല്യമുള്ള പണവും...

Read More >>
#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

May 18, 2024 09:32 PM

#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

സഹതാപത്തിലൂടെ വോട്ട് നേടാനുള്ള കനയ്യയുടെ അടവാണെന്നും ബിജെപി നേതാക്കൾ വിമര്‍ശിച്ചു. കനയ്യയെ മർദിച്ച രണ്ടു യുവാക്കളും ആശുപത്രിയിൽ...

Read More >>
#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

May 18, 2024 09:05 PM

#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്...

Read More >>
#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

May 18, 2024 08:23 PM

#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ഞങ്ങളെ ജയിലിൽ അടച്ച് ആംആദ്മി പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കെജ്‌രിവാൾ...

Read More >>
Top Stories