#newbornbabydeath | മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്‍റെ സംസ്കാരം നടത്തി പൊലീസ്

#newbornbabydeath | മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്‍റെ സംസ്കാരം നടത്തി പൊലീസ്
May 6, 2024 12:08 PM | By VIPIN P V

കൊച്ചി: (truevisionnews.com) എറണാകുളം പനമ്പിള്ളി നഗറിൽ അമ്മ റോഡിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്കാരം നടത്തി.കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനിച്ച ഉടൻ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിൽ പ്രതിയായ കുഞ്ഞിന്റെ അമ്മ റിമാൻഡിലാണ്.

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ അമ്മയുടെ കുടുംബവും യുവതിയുടെ ആൺസുഹൃത്തിന്റെ കുടുംബവും തയ്യാറാകാത്ത സാഹചര്യത്തിലാണ് പൊലീസ് സംസ്‌കാരം ഏറ്റെടുത്ത് നടത്തിയത്.

കൊച്ചി കോർപറേഷനും പൊലീസും ചേർന്നാണ് സംസ്‌കാരം നടത്തിയത്. കുഞ്ഞിന്റെ അമ്മ കൊച്ചിയിലെ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്.

രണ്ടുദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആശുപത്രി വിട്ട ശേഷമായിരിക്കും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.കൊലപാതകം നടത്തിയ കാര്യം യുവതി സമ്മതിച്ചിട്ടുണ്ടെങ്കിലും പീഡനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ആൺസുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താൻ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആൺസുഹൃത്തിന്റെ മൊഴി.

#Relatives #not #accept #body; #police #conducted #funeral #newborn #who #killed #mother

Next TV

Related Stories
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
Top Stories