#theft | വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ കി​ട​പ്പു​മു​റി​യി​ൽ​നി​ന്ന് 11 പ​വ​ൻ ക​വ​ർ​ന്നു

#theft | വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ കി​ട​പ്പു​മു​റി​യി​ൽ​നി​ന്ന് 11 പ​വ​ൻ ക​വ​ർ​ന്നു
May 6, 2024 11:38 AM | By Athira V

ക​ട​ലു​ണ്ടി: ( www.truevisionnews.com ) വീ​ടി​ന്റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന് കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങി​യ​വ​ർ അ​റി​യാ​തെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 11 പ​വ​ൻ ക​വ​ർ​ന്നു.

റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്തു​നി​ന്ന് 150 മീ​റ്റ​ർ അ​ക​ല​മു​ള്ള തൈ​ക്കൂ​ട്ട​ത്തി​ൽ ജ​നാ​ർ​ദ​ന​ന്റെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​നു​ശേ​ഷം നാ​ടി​നെ ഞെ​ട്ടി​ച്ച മോ​ഷ​ണം ന​ട​ന്ന​ത്.

ജ​നാ​ർ​ദ​ന​ന്റെ മ​ക​ൻ ഗോ​കു​ല​ന്റെ ഭാ​ര്യ ഷീ​ജ, മ​ക​ൾ അ​ശ്വ​തി എ​ന്നി​വ​ർ കി​ട​ന്ന മു​റി​യി​ലെ അ​ല​മാ​ര​യി​ൽ​നി​ന്ന് പാ​ദ​സ​രം, താ​ലി​മാ​ല, മോ​തി​ര​ങ്ങ​ൾ, ചെ​യി​ൻ, ക​മ്മ​ൽ എ​ന്നി​വ​യ​ട​ക്കം 11 പ​വ​നാ​ണ് അ​പ​ഹ​രി​ച്ച​ത്.

​ക​ൾ അ​ശ്വ​തി​ക്ക് ഞാ​യ​റാ​ഴ്ച നീ​റ്റ് പ​രീ​ക്ഷ​യു​ള്ള​തി​നാ​ൽ പു​ല​ർ​ച്ച മൂ​ന്നു​വ​രെ പ​ഠി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു ഉ​റ​ങ്ങാ​ൻ കി​ട​ന്ന​തെ​ന്ന് ഗോ​കു​ല​ൻ പ​റ​ഞ്ഞു. കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ലു​ക​ൾ, പ​ഴ്സ്, വി​ല​യേ​റി​യ വാ​ച്ചു​ക​ൾ എ​ന്നി​വ​യൊ​ന്നും അ​പ​ഹ​രി​ച്ചി​ട്ടി​ല്ല.

ഇ​തി​നു തൊ​ട്ട​ടു​ത്ത സു​ഹ​റ​യു​ടെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​ത്രി മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​രു​മ്പു ഗ്രി​ല്ലി​ന്റെ ശ​ബ്ദം കേ​ട്ടു നോ​ക്കി​യ​പ്പോ​ൾ മോ​ഷ്ടാ​വ് ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് ചാ​മ്പ്ര​യി​ൽ ലീ​ല​യു​ടെ വീ​ടി​ന​ക​ത്തു ക​യ​റി ചെ​യി​ൻ പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഭ​വ​വും ഉ​ണ്ടാ​യി.

വ​ർ​ധി​ച്ചു​വ​രു​ന്ന മോ​ഷ​ണ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ പൊ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. എ​സ്.​ഐ​മാ​രാ​യ ആ​ർ.​എ​സ്. വി​ന​യ​ൻ, സ​ജി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും തെ​ളി​വെ​ടു​പ്പു ന​ട​ത്തി.

#gold #steals #bedroom #while #family #members #sleeping

Next TV

Related Stories
#Deathcase |  യുവാവിന്റെ മരണം; ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയെന്ന്​ കുടുംബം

May 19, 2024 11:23 AM

#Deathcase | യുവാവിന്റെ മരണം; ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയെന്ന്​ കുടുംബം

അ​ഭി​ജി​ത്തി​ന്റെ പ​രാ​തി പൊ​ലീ​സ് സ്വീ​ക​രി​ച്ചി​ല്ല. പ​ക​രം അ​ഭി​ജി​ത്തി​നെ പ്ര​തി​യാ​ക്കു​ക​യും സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ...

Read More >>
#KSRTC | ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്കരിക്കാനൊരുങ്ങി കെഎസ്ആർടിസി

May 19, 2024 11:10 AM

#KSRTC | ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്കരിക്കാനൊരുങ്ങി കെഎസ്ആർടിസി

ഇടിഎം ടിക്കറ്റിന്റെ പകർപ്പ് നിർബന്ധമാണ്. യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ റീഫണ്ട്...

Read More >>
#heavyrain | കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

May 19, 2024 11:07 AM

#heavyrain | കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ്...

Read More >>
#accident | റോഡ് പണിയിൽ വഴി തെറ്റി, മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നു; ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം

May 19, 2024 11:04 AM

#accident | റോഡ് പണിയിൽ വഴി തെറ്റി, മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നു; ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം

ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ്...

Read More >>
#MURDERCASE | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

May 19, 2024 10:46 AM

#MURDERCASE | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഫാത്തിമയുടെ മകൻ ബഷീർ ഇവരെ പണത്തിനായി നിരന്തരമായി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ...

Read More >>
#veenageorge |  മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

May 19, 2024 10:33 AM

#veenageorge | മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ...

Read More >>
Top Stories