#murder |സ്വാഭാവിക മരണമല്ല, കൊന്നത്; തൃശൂരില്‍ കിടപ്പുരോഗിയുടെ മരണത്തില്‍ വെളിപ്പെടുത്തല്‍

#murder |സ്വാഭാവിക മരണമല്ല, കൊന്നത്; തൃശൂരില്‍ കിടപ്പുരോഗിയുടെ മരണത്തില്‍ വെളിപ്പെടുത്തല്‍
May 6, 2024 10:21 AM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)   വീടിനുള്ളില്‍ കിടപ്പുരോഗിയെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. തന്റെ ഭര്‍ത്താവാണ് കൊലചെയ്തതെന്ന് മരിച്ചയാളുടെ സഹോദരി പൊലീസിന് മൊഴിനല്‍കി.

നെടുമ്പാള്‍ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്(45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.

സന്തോഷിന്റെ മരണം കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നതിന് പിന്നാലെ സഹോദരീഭര്‍ത്താവ് സെബാസ്റ്റ്യന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

സെബാസ്റ്റ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് സെബാസ്റ്റ്യന്റെ ഭാര്യ കൊലപാതക വിവരം പുറത്തു പറയുന്നത്.

കിടപ്പു രോഗിയായ സന്തോഷിനെ സെബാസ്റ്റ്യന്‍ ചങ്ങലകൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് മൊഴി. സന്തോഷിന്റെ വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്.

സെബാസ്റ്റ്യന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ഇയാളുടെ പേരില്‍ പുതുക്കാട്, ഒല്ലൂര്‍, കൊടകര സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പുതുക്കാട് പൊലീസ് അറിയിച്ചു.

#Crucial #disclosure #case #bedridden #patient #found #dead #inside #house.

Next TV

Related Stories
#Airpodtheft | എയർപോഡ് മോഷണ വിവാദത്തിൽ വൻ ട്വിസ്റ്റ്; എയർപോട് പൊലീസിന് ലഭിച്ചു

May 19, 2024 01:39 PM

#Airpodtheft | എയർപോഡ് മോഷണ വിവാദത്തിൽ വൻ ട്വിസ്റ്റ്; എയർപോട് പൊലീസിന് ലഭിച്ചു

സിപിഐഎം കൗൺസിലർ ബിനു തന്നെയാണ് എയർപോഡ് കാണാതായതിന് പിന്നിലെന്നാണ് കേരള കോൺഗ്രസ് എം കൗൺസിലർമാർ പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണ വിവരങ്ങൾ പൊലീസ്...

Read More >>
#Kaapa | നരഹത്യശ്രമം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകൾ; കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

May 19, 2024 01:11 PM

#Kaapa | നരഹത്യശ്രമം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകൾ; കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

ഈ ഉത്തരവ് ലംഘിച്ചാൽ യുവാവിന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ...

Read More >>
#KPYohannan | അന്തിമോപചാരമര്‍പ്പിക്കാൻ നിരവധി പേര്‍: മെത്രാപ്പൊലീത്തയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ആരംഭിച്ചു

May 19, 2024 12:35 PM

#KPYohannan | അന്തിമോപചാരമര്‍പ്പിക്കാൻ നിരവധി പേര്‍: മെത്രാപ്പൊലീത്തയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ആരംഭിച്ചു

രാത്രിയോടെ ബിലീവേഴ്സ് ചർച് ആസ്ഥാത്ത് മൃതദേഹം എത്തിക്കും. നാളെ രാവിലെ 9 മണി മുതൽ മറ്റന്നാൾ രാവിലെ വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിലാണ്...

Read More >>
#Complaint | 'കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് മടക്കി അയച്ചു'; സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

May 19, 2024 12:29 PM

#Complaint | 'കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് മടക്കി അയച്ചു'; സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

എസ്.ഐ.ടി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണമറിയാൻ കുഞ്ഞിന് പത്തോളജിക്കൽ ഓട്ടോപ്സി...

Read More >>
Top Stories