#founddead |വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം; കൊലപാതകമെന്ന് സംശയം

#founddead |വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം; കൊലപാതകമെന്ന് സംശയം
May 6, 2024 08:34 AM | By Susmitha Surendran

തൃശൂർ/ നെടുമ്പാൾ: (truevisionnews.com)   വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് സംശയം. നെടുമ്പാൾ വഞ്ചിക്കടവ് റോഡിൽ കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ സന്തോഷാ(45)ണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടത്. അസ്വാഭാവികമരണത്തിനാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്.

ഓട്ടോ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളർന്നുകിടപ്പായിരുന്നു. സഹോദരിക്കും ഭർത്താവിനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവരാണ് മരണവിവരം നാട്ടുകാരെ അറിയിച്ചത്.

മൃതദേഹം തറയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ സഹോദരിയും ഭർത്താവും അത് വിലക്കാൻ ശ്രമിച്ചു.

എന്നാൽ, പോലീസിൽ അറിയിച്ചതോടെ സഹോദരീഭർത്താവ് വീട്ടിൽ സൂക്ഷിച്ചിരുന്ന ചിതലിന് തളിക്കുന്ന മരുന്ന്‌ കുടിക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിലാണ് കൊലപാതകമെന്ന സംശയം ഉയർന്നതെന്ന് പോലീസ് പറയുന്നു.

സന്തോഷിന്റെ വീട്ടിലാണ് സഹോദരിയും ഭർത്താവും കഴിഞ്ഞിരുന്നത്. തലയ്ക്ക്‌ ക്ഷതമേറ്റിട്ടുണ്ടെന്നും കഴുത്തുഞെരിച്ച്‌ ശ്വാസതടസ്സം സംഭവിച്ചെന്നുമാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം തുടർനടപടിയെടുക്കുമെന്ന് പുതുക്കാട് പോലീസ് അറിയിച്ചു.

#suspected #incident #bedridden #patient #found #dead #inside #house #murder.

Next TV

Related Stories
#founddeath |  കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

May 18, 2024 11:36 PM

#founddeath | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ...

Read More >>
#drowned |  സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

May 18, 2024 11:12 PM

#drowned | സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവരും...

Read More >>
#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

May 18, 2024 10:44 PM

#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ രാ​ഹു​ലി​ന്റെ സു​ഹൃ​ത്താ​യ പൊ​ലീ​സു​കാ​ര​ൻ ഒ​ത്തു​ക​ളി​ച്ച​താ​യി സൂ​ച​ന...

Read More >>
#arrest | വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല'; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

May 18, 2024 10:35 PM

#arrest | വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല'; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന്‍ വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34)...

Read More >>
Top Stories