#goldsmuggling |അടിവസ്ത്രത്തിൽ ഒളിപ്പിച്ച 33 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

#goldsmuggling |അടിവസ്ത്രത്തിൽ ഒളിപ്പിച്ച 33 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ
May 6, 2024 06:03 AM | By Aparna NV

തിരുവനന്തപുരം: (truevisionnews.com) അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി.

മൂന്ന് സ്വർണ്ണ ബിസക്ക്റ്റുകളും സ്വർണനാണയവും ഉൾപ്പെടെ 478 ഗ്രാം തൂക്കമുളള സ്വർണ്ണമാണ് ഇവരിൽ നിന്ന് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്.

ദമാമിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും. കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയശേഷം ഇവരുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്തിയിരുന്നില്ല.

എന്നാൽ സംശയത്തെ തുടർന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേത്യത്വത്തിൽ നടത്തിയ ദേഹപരിശോധനയിലാണ് സ്വർണമുളളതായി മനസിലാക്കിയത്. തുടർന്ന് ഇവരെ പ്രത്യേക മുറിയിലെത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് അടിവസ്ത്രത്തിൽ പ്രത്യേക അറകളുണ്ടാക്കി അതിനുളളിൽ സ്വർണ്ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.

ശനിയാഴ്ച എത്തിയ യാത്രക്കാരനിൽ നിന്ന് 11.60 ലക്ഷം രൂപ വിലയുളള 166.60 ഗ്രാമിന്റെയും ഞായറാഴ്ച എത്തിയ യാത്രക്കാരനിൽ നിന്ന് 21.34 ലക്ഷം രൂപയുടെ 308 ഗ്രാം തൂക്കമുളള സ്വർണ്ണവുമാണ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലൂടെ കണ്ടെടുത്തത്. ഇവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.

#arrested #with #gold #worth #Rs33lakh

Next TV

Related Stories
#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

May 19, 2024 06:48 AM

#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

ന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ സിവിൽ പോലീസ് ഓഫീസർ സഹായിച്ചെന്ന്...

Read More >>
#rain |സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

May 19, 2024 06:36 AM

#rain |സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ...

Read More >>
#drowned  | പാലക്കാട് ചീറുമ്പകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 19, 2024 06:09 AM

#drowned | പാലക്കാട് ചീറുമ്പകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

നെന്മാറ സ്വദേശി ആലിങ്കൽ മുരളിയാണ് (38) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു...

Read More >>
#founddeath |  കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

May 18, 2024 11:36 PM

#founddeath | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ...

Read More >>
Top Stories