#sunstroke | കോഴിക്കോട് സൂര്യാഘാതമേറ്റ് ഇതുവരെ ചത്തത് 26 പശുക്കളും 3 എരുമകളും, നഷ്ടപരിഹാരം ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

#sunstroke | കോഴിക്കോട് സൂര്യാഘാതമേറ്റ് ഇതുവരെ ചത്തത് 26 പശുക്കളും 3 എരുമകളും, നഷ്ടപരിഹാരം ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ
May 5, 2024 06:13 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് സൂര്യാഘാതമേറ്റ് ഇതു വരെ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്.

ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ സൂര്യാഘാതമേറ്റ് ചത്തതായാണ് രേഖകൾ. സൂര്യഘാതമേറ്റ് കാലികൾ ചത്താൽ സമീപത്തെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയും പോസ്റ്റ്‌മോർട്ടം നടത്തുകയും വേണമെന്ന് അധികൃതർ അറിയിച്ചു.

ചത്ത പശുക്കളിൽ കറവയുള്ള പശുക്കളും ഉണ്ട്. പോസ്റ്റ്‌മാർട്ടം റിപ്പോർട്ടും ചത്ത പശുവിന്റെ ഫോട്ടോയും അടങ്ങിയ അപേക്ഷയാണ് കർഷകർ ധനസഹായത്തിനായി സമർപ്പിക്കേണ്ടതെന്നും ജില്ലാ മൃഗ സംരക്ഷണവകുപ്പ് അറിയിച്ചു.

കൊടുംചൂടിൽ സംസ്ഥാനത്ത് 400 ലേറെ കന്നുകാലികൾ ചത്തിട്ടുണ്ട്. പശുക്കളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

പകൽ 11 മുതൽ 3 വരെ തുറസായ സ്ഥലങ്ങളിൽ കാലികളെ മേയാന്‍ വിടരുതെന്നും പാടത്ത് കെട്ടിയിടരുതെന്നും കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

#cows #buffaloes #died #due #sunstroke #Kozhikode, #compensation

Next TV

Related Stories
#PinarayiVijayan | അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാവാൻ സാധ്യത; ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

May 18, 2024 10:00 PM

#PinarayiVijayan | അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാവാൻ സാധ്യത; ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. വൈദ്യതി ലൈനുകൾ പൊട്ടിവീണുള്ള അപകടങ്ങൾക്ക്...

Read More >>
#drowned | ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

May 18, 2024 09:58 PM

#drowned | ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദാരുണ സംഭവം ഉണ്ടായത്. പട്ടാമ്പി ചെങ്ങനാംകുന്ന് തടയണക്ക് ഒരു കിലോമീറ്റർ അകലെ ഭാരതപ്പുഴയിൽ കുളിക്കാൻ പോയതായിരുന്നു...

Read More >>
#kozhikkodemedicalcollage |  കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: മൊഴിയെടുത്ത് പൊലീസ്, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കത്ത്

May 18, 2024 09:42 PM

#kozhikkodemedicalcollage | കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: മൊഴിയെടുത്ത് പൊലീസ്, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കത്ത്

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കൈവിരലിനു ചികിത്സ തേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ 4 വയസ്സുകാരിയുടെ നാവിനു കെട്ട് (ടങ്‌ ടൈ) മാറ്റാനായി...

Read More >>
#PKKunhalikutty | മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

May 18, 2024 09:10 PM

#PKKunhalikutty | മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

പ്രശ്‌നപരിഹാരമുണ്ടാകും വരെ സമരം നടത്താൻ കോഴിക്കോട് ചേർന്ന ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ്...

Read More >>
#Balamurugan | ജയിലിന് മുമ്പിൽ നിന്ന്  രക്ഷപ്പെട്ട ബാലമുരുകൻ കടന്നത് മോഷ്ടിച്ച ബൈക്കില്‍, കൊടുംക്രിമിനലിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

May 18, 2024 09:02 PM

#Balamurugan | ജയിലിന് മുമ്പിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ കടന്നത് മോഷ്ടിച്ച ബൈക്കില്‍, കൊടുംക്രിമിനലിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കൊലക്കേസ് പ്രതി ബാലമുരുകനു വേണ്ടിയുള്ള അന്വേഷണം...

Read More >>
Top Stories