#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച്  പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു
May 4, 2024 10:05 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇരുവർക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിൽ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി.

അതിനിടെ മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിൽ ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുത്തിട്ടില്ല.

ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി . മേയറുടെ ഭർത്താവും എംഎൽഎയുമായി സച്ചിൻദേവ് ബസിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.

മേയർക്കും എംഎൽഎക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും പരാതിയുണ്ട്.

പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി. പൊലീസ് യദുവിൻറെ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാത്തത് ചർച്ചയാകുന്നതിനിടെയാണ് കേസ് കോടതിയിലെത്തിയത്. ഇതിനിടെ ബസിലെ കണ്ടക്ടർ സുബിനെതിരെ കടുത്ത ആരോപണം യദു ഉന്നയിച്ചു.

പിൻസീറ്റിൽ ഇരിക്കുന്നതിനാൽ എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് നൽകിയ മൊഴി കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി.

പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ സമീപിച്ചത്.

ഇത് പരിഗണിച്ചാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കന്റോൺമെന്റ് പൊലീസിനോട് അന്വേഷിച്ച് നടപടി എടുക്കാൻ നിർദേശിച്ചത്. എന്നാൽ ബസിലെ മെമ്മറി കാർഡ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല

#trivandrum #contonment #police #registers #fir #against #mayor #aryarajendran #sachindev #mla

Next TV

Related Stories
#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

May 18, 2024 06:09 PM

#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി...

Read More >>
#arrest | ലഹരിമരുന്നുമായി യുവതിയടക്കം ആറ് പേർ പിടിയിൽ; കൊക്കെയിനും കഞ്ചാവും കണ്ടെടുത്തു

May 18, 2024 06:06 PM

#arrest | ലഹരിമരുന്നുമായി യുവതിയടക്കം ആറ് പേർ പിടിയിൽ; കൊക്കെയിനും കഞ്ചാവും കണ്ടെടുത്തു

തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ...

Read More >>
#Muttiltreefelling | മുട്ടിൽ മരംമുറി: മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

May 18, 2024 06:02 PM

#Muttiltreefelling | മുട്ടിൽ മരംമുറി: മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

നിയമോപദേശം നൽകിയ ആൾ തന്നെ കുറ്റപത്രം തള്ളിപ്പറയുന്നത് അടക്കം നിയമപരമായ പ്രശ്നങ്ങൾ യോഗം അവലോകനം ചെയ്തു. അഡ്വക്കേറ്റ് ജനറലുമായി തുടര്‍ നടപടികൾ...

Read More >>
#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 05:46 PM

#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...

Read More >>
#KeralaRain | പത്തനംതിട്ടയിൽ മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; 19 മുതൽ 23 വരെ ഏഴ് മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

May 18, 2024 05:27 PM

#KeralaRain | പത്തനംതിട്ടയിൽ മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; 19 മുതൽ 23 വരെ ഏഴ് മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കർശന നിർദേശം നൽകിയെന്നും ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ...

Read More >>
#Protest | വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

May 18, 2024 05:07 PM

#Protest | വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട ചർച്ചക്ക് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ്...

Read More >>
Top Stories