#arrest | 'ഹോട്ടലിലെ എസിക്ക് സമീപം ഒരാള്‍, എല്ലാം സിസി ടിവിയില്‍ പതിഞ്ഞു'; ആ 'കോപ്പര്‍ കള്ളന്‍' ഒടുവില്‍ പിടിയില്‍

#arrest | 'ഹോട്ടലിലെ എസിക്ക് സമീപം ഒരാള്‍, എല്ലാം സിസി ടിവിയില്‍ പതിഞ്ഞു'; ആ 'കോപ്പര്‍ കള്ളന്‍' ഒടുവില്‍ പിടിയില്‍
May 4, 2024 08:28 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ വില മതിക്കുന്ന എ.സിയുടെ കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി ഒടുവില്‍ പൊലീസിന്റെ പിടിയില്‍.

താമരശ്ശേരി കക്കാട് പുതുപ്പറമ്പില്‍ പി.എസ് ഷഹാനാദിനെ (26) ആണ് ഇന്ന് പുലര്‍ച്ചെ തിരുവമ്പാടിയില്‍ വെച്ച് താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞ മാര്‍ച്ച് നാലിനു രാത്രിയാണ് ഹോട്ടല്‍ കെട്ടിടത്തില്‍ മോഷണം നടന്നത്. സി.സി ടി.വിയില്‍ പതിഞ്ഞ അവ്യക്ത ചിത്രങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് താമരശ്ശേരിയിലെയും കുന്നമംഗലം, കോഴിക്കോട് ഭാഗങ്ങളിലെയും നിരവധി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന കിട്ടുന്നത്.

ഷഹനാദ് ഇതിന് മുന്‍പും കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഈങ്ങാപ്പുഴയിലെ മോഷണത്തിന് ശേഷം കര്‍ണ്ണാടകയില്‍ മംഗലാപുരത്തിനടുത്തു ഒളിവില്‍ കഴിയുകയായിരുന്നു. കോഴിക്കോട് എത്തിയ ഉടനെ പൊലീസ് പിടികൂടുകയായിരുന്നു. കേസില്‍ പുതുപ്പാടി സ്വദേശിയായ ഒരാള്‍ കൂടി ഇനി പിടിയിലാവാനുണ്ട്.

ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഷഹനാദിനെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ.ഒ പ്രദീപ്, എസ്.ഐമാരായ സജേഷ് സി. ജോസ്, രാജീവ് ബാബു, പി. ബിജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

#kozhikode #hotel #ac #wire #theft #case #youth #arrested

Next TV

Related Stories
 #robbery|ഷൊർണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 16.5 പവൻ സ്വർണവും 10,000 രൂപയും കവര്‍ന്നു

May 18, 2024 03:11 PM

#robbery|ഷൊർണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 16.5 പവൻ സ്വർണവും 10,000 രൂപയും കവര്‍ന്നു

വീട്ടിലെ മുറികളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ്...

Read More >>
#attack | തൃശ്ശൂരില്‍ ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; വെട്ടുകത്തിയുമായെത്തി  വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു

May 18, 2024 02:49 PM

#attack | തൃശ്ശൂരില്‍ ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; വെട്ടുകത്തിയുമായെത്തി വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു

കൊരട്ടിയില്‍ വീടിനുനേരെ യുവാവിന്റെ ആക്രമണം. ലഹരിക്കടിമയായ അശ്വിന്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത്....

Read More >>
#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 02:48 PM

#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം...

Read More >>
#Complaint   |കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒരു കോടി മോചനദ്രവ്യം അവശ്യപ്പെട്ടതായി പരാതി

May 18, 2024 02:38 PM

#Complaint |കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒരു കോടി മോചനദ്രവ്യം അവശ്യപ്പെട്ടതായി പരാതി

യുവാവിനെ വിട്ടുകിട്ടാന്‍ ഒരു കോടി രൂപ മോചനദ്രവ്യം അവശ്യപ്പെടുകയും...

Read More >>
#Heavyrain | സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

May 18, 2024 01:55 PM

#Heavyrain | സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചൊവ്വാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ അന്ന് ഓറഞ്ച്...

Read More >>
#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

May 18, 2024 01:29 PM

#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

നിയമസഹായത്തിനായി സിന്ധിവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ...

Read More >>
Top Stories