#Sugandhagiritreecutcase | സുഗന്ധ ഗിരി മരം മുറി കേസ്: സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ സ്ഥലംമാറ്റി

#Sugandhagiritreecutcase | സുഗന്ധ ഗിരി മരം മുറി കേസ്: സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ സ്ഥലംമാറ്റി
May 4, 2024 08:18 PM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒയെ സ്ഥലം മാറ്റി.

എ ഷജ്‌നയെ കാസ‍ര്‍ഗോഡ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയത്. ഇതേ കേസിൽ നേരത്തെ ഇവരെ സ‍ര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നെങ്കിലും ഈ നടപടി പിന്നീട് പിൻവലിച്ചിരുന്നു.

ഷജ്നയോട് വിശദീകരണം ചോദിക്കാതെ എടുത്ത നടപടിയായതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്നായിരുന്നു വിശദീകരണം.

എന്നാൽ ഇപ്പോഴത്തെ സ്ഥലം മാറ്റിയ നടപടിയിലും ഷ‌ജ്‌‌നയോട് വിശദീകരണം ചോദിച്ചിരുന്നില്ല. ഉദ്യോഗസ്ഥയുടെ അസാന്നിധ്യത്തിൽ സൗത്ത് വയനാട് വനമേഖലയുടെ മേൽനോട്ട ചുമതല പാലക്കാട് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസ‍ര്‍വേറ്റര്‍ ബി രഞ്ജിത്തിന് നൽകിയെന്നും വനം വകുപ്പ് അറിയിച്ചു.

സസ്പെൻഷൻ നടപടി പിൻവലിച്ച ശേഷം ഉദ്യോഗസ്ഥക്കെതിരെ വിശദീകരണം ചോദിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ പുതിയ സ്ഥലം മാറ്റവും വിശദീകരണം ചോദിക്കാതെയാണ് എന്നാണ് വിവരം. സ്വത്തിനും ജീവനും ഭീഷണിയായ 20 മരംമുറിക്കാനുള്ള അനുമതിയുടെ മറവിൽ 81 മരങ്ങൾ അധികം മുറിച്ചു കടത്തിയെന്നതാണ് സുഗന്ധഗിരി മരംമുറിക്കേസ്.

അനധികൃത മരംമുറി അറിഞ്ഞതിന് ശേഷം ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചിച്ച് നടപടി എടുക്കുന്നതിൽ വീഴ്ചയുണ്ടായി എന്നായിരുന്നു വനം വിജിലൻസ് കണ്ടെത്തൽ.

സംഭവത്തിൽ കൽപ്പറ്റ റേഞ്ചർ ഒരു സെക്ഷൻ ഓഫീസർ അടക്കം ഒമ്പതുപേരെ വനംവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

#Sugandhagiritreecutcase: #South #Wayanad #DFO #AShajna #transferred

Next TV

Related Stories
#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

May 18, 2024 04:17 PM

#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ അരുംകൊല നടന്ന തോപ്പുംപടി സൗദിയിലെ കടയിലെത്തിച്ചും തെളിവെടുപ്പ്...

Read More >>
#vdsatheesan|പാനൂരിൽ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം?  സിപിഎം    പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു- സതീശൻ

May 18, 2024 04:04 PM

#vdsatheesan|പാനൂരിൽ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം? സിപിഎം പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു- സതീശൻ

രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം....

Read More >>
#ksrtcissue | മേയർ–കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദു ഓടിച്ച ബസിൽ എംവിഡിയുടെ പരിശോധന, വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ല

May 18, 2024 04:02 PM

#ksrtcissue | മേയർ–കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദു ഓടിച്ച ബസിൽ എംവിഡിയുടെ പരിശോധന, വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ല

ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. യദുവിനെതിരെ മേയർ നൽകിയ പരാതിയിൽ കുറ്റപത്രം വേഗത്തിൽ...

Read More >>
 #robbery|ഷൊർണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 16.5 പവൻ സ്വർണവും 10,000 രൂപയും കവര്‍ന്നു

May 18, 2024 03:11 PM

#robbery|ഷൊർണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 16.5 പവൻ സ്വർണവും 10,000 രൂപയും കവര്‍ന്നു

വീട്ടിലെ മുറികളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ്...

Read More >>
#attack | തൃശ്ശൂരില്‍ ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; വെട്ടുകത്തിയുമായെത്തി  വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു

May 18, 2024 02:49 PM

#attack | തൃശ്ശൂരില്‍ ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; വെട്ടുകത്തിയുമായെത്തി വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു

കൊരട്ടിയില്‍ വീടിനുനേരെ യുവാവിന്റെ ആക്രമണം. ലഹരിക്കടിമയായ അശ്വിന്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത്....

Read More >>
Top Stories