#heat | ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

#heat  | ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ
May 4, 2024 05:05 PM | By Susmitha Surendran

(truevisionnews.com)   ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം. തൊഴിൽ സമയ ക്രമീകരണങ്ങളിൽ നിന്നും സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു.

ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാക്കിയത്.

ഹൈറേഞ്ച് മേഖലകളിൽ ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി. ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് കർശന പരിശോധനകൾ നടത്തിവരികയാണ്.

സംസ്ഥാനത്ത് ഫെബ്രുവരി മുതൽ മെയ്‌ 15 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്.

പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.

കൺസ്ട്രക്ഷൻ, റോഡ് നിർമാണം, തോട്ടം മേഖലകളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന ഉറപ്പാക്കുമെന്നും കമ്മീഷണർ അറിയിച്ചു.

#Probability #heat #waves #labor #commissioner #said #work #schedule #applicable #highrange #sector

Next TV

Related Stories
#attack | തൃശ്ശൂരില്‍ ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; വെട്ടുകത്തിയുമായെത്തി  വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു

May 18, 2024 02:49 PM

#attack | തൃശ്ശൂരില്‍ ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; വെട്ടുകത്തിയുമായെത്തി വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു

കൊരട്ടിയില്‍ വീടിനുനേരെ യുവാവിന്റെ ആക്രമണം. ലഹരിക്കടിമയായ അശ്വിന്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത്....

Read More >>
#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 02:48 PM

#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം...

Read More >>
#Complaint   |കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒരു കോടി മോചനദ്രവ്യം അവശ്യപ്പെട്ടതായി പരാതി

May 18, 2024 02:38 PM

#Complaint |കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒരു കോടി മോചനദ്രവ്യം അവശ്യപ്പെട്ടതായി പരാതി

യുവാവിനെ വിട്ടുകിട്ടാന്‍ ഒരു കോടി രൂപ മോചനദ്രവ്യം അവശ്യപ്പെടുകയും...

Read More >>
#Heavyrain | സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

May 18, 2024 01:55 PM

#Heavyrain | സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചൊവ്വാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ അന്ന് ഓറഞ്ച്...

Read More >>
#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

May 18, 2024 01:29 PM

#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

നിയമസഹായത്തിനായി സിന്ധിവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ...

Read More >>
#brutallybeaten | സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

May 18, 2024 01:24 PM

#brutallybeaten | സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

സ്വർണക്കടത്ത് നടത്തുന്ന വിവരം സഹദ് മറ്റാർക്കോ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ. സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി...

Read More >>
Top Stories