#murder | അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ദമ്പതികൾ, കാരണം നഗ്നദൃശ്യങ്ങള്‍ പകർത്തിയതിലെ വിരോധം, അറസ്റ്റ്

#murder | അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ദമ്പതികൾ, കാരണം നഗ്നദൃശ്യങ്ങള്‍ പകർത്തിയതിലെ വിരോധം, അറസ്റ്റ്
May 4, 2024 12:44 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിലുള്ള വിരോധം മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമ ബംഗാള്‍ സ്വദേശി ദീപാങ്കര്‍ മാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാജി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായതോടെ വാടക ക്വാര്‍ട്ടേഴ്സില്‍ വന്നു പോയവരെ ചുറ്റിപ്പറ്റിയായി അന്വേഷണം. ഇതിനിടയിലാണ് മാജിയുടെ നാട്ടുകാരായ ദമ്പതികള്‍ ഈ ക്വാര്‍ട്ടേഴ്സില്‍ വരാറുണ്ടായിരുന്നുവെന്ന വിവരം പൊലീസിന് കിട്ടിയത്.

മാജി കൊല്ലപ്പെട്ട ദിവസം ഇവർ ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്നുവെന്നും വ്യക്തമായതോടെ അന്വേഷണം ഇവരിലേക്ക് നീണ്ടു. പെരിന്തല്‍മണ്ണയില്‍ മറ്റൊരിടത്ത് താമസിച്ചിരുന്ന ഇവര്‍ തിരികെ നാട്ടിലേക്ക് പോയതായി മനസിലാക്കിയ പൊലീസ് പശ്ചിമ ബംഗാള്‍ പൊലീസിന്‍റെ സഹായം തേടി.

പ്രതികളായ ദമ്പതികളെ തടഞ്ഞു വെച്ച ശേഷം പെരിന്തല്‍മണ്ണ പൊലീസിന് കൈമാറി.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദീപാങ്കര്‍ മാജിയെ കൊലപ്പെടുത്തിയ കാര്യം ഇവര്‍ സമ്മതിച്ചത്.

ദമ്പതിമാര്‍ സുഹൃത്തായ ദീപാങ്കര്‍ മാജിയുടെ വാടകക്വാര്‍ട്ടേഴ്സില്‍ വന്ന് താമസിക്കാറുണ്ടായിരുന്നു. ഇതിനിടെ ഈ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദീപാങ്കര്‍ മാജി ഇവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. ഇക്കാര്യം യുവതി ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്നാണ് ദീപാങ്കര്‍ മാജിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഉറക്കഗുളികകളുമായി മാജിയുടെ ക്വാര്‍ട്ടേഴ്സിലെത്തിയ യുവതി ഇയാളറിയാതെ വെള്ളത്തില്‍ കലക്കി നല്‍കുകയായിരുന്നു. മാജി അബോധാവസ്ഥയിലായതോടെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി.

തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുമായി ഇരുവരും ബംഗാളിലേക്ക് ട്രെയിന്‍ കയറുകയായിരുന്നുവെന്ന് പൊലീസ് പറ‌ഞ്ഞു. ഇവരില്‍ നിന്നും ദീപാങ്കര്‍ മാജിയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.

#bengal #native #couple #arrested #death #migrant #worker #malappuram

Next TV

Related Stories
#feverdeath | പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

May 18, 2024 12:37 PM

#feverdeath | പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്...

Read More >>
#Housefire | ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല, മന്ത്രവാദമടക്കം പരീക്ഷിച്ചു; യുവതി വീടിന് തീയിട്ട സംഭവം ഇങ്ങനെ

May 18, 2024 12:32 PM

#Housefire | ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല, മന്ത്രവാദമടക്കം പരീക്ഷിച്ചു; യുവതി വീടിന് തീയിട്ട സംഭവം ഇങ്ങനെ

എന്നാൽ രാജ്കുമാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഒരുമാസം മുമ്പാണ് രാജ്കുമാറിന്‍റെ കാർ കത്തി നശിച്ചത്. ഇതിന് പിന്നിലും സുനിത ആയിരുന്നുവെന്നാണ്...

Read More >>
#NKPremachandran | ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ല; ഒരു ഇടനില ചർച്ചയ്ക്കും താൻ പോയിട്ടില്ല - എൻകെ പ്രേമചന്ദ്രൻ

May 18, 2024 12:28 PM

#NKPremachandran | ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ല; ഒരു ഇടനില ചർച്ചയ്ക്കും താൻ പോയിട്ടില്ല - എൻകെ പ്രേമചന്ദ്രൻ

ജുഡീഷ്യൽ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്താനുള്ള ടേംസ് ഓഫ് റഫറൻസ് എൽഡിഎഫ് ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയത്...

Read More >>
#death | ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

May 18, 2024 11:48 AM

#death | ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക...

Read More >>
#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 18, 2024 11:31 AM

#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി സ്വകാര്യ ക്രൈയിന്‍ സംവിധാനം ഉപയോഗിച്ച് കാർ...

Read More >>
#AccidentCase | വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവം; അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി പൊലീസ്

May 18, 2024 11:26 AM

#AccidentCase | വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവം; അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി പൊലീസ്

പിന്നാലെ കരിംനഗ‍ര്‍ വചുനൂര്‍ സ്വദേശി കെ ദിനേശ് റെഡ്ഡിയെ പൊലീസ് ഇവിടെയെത്തി...

Read More >>
Top Stories