#vibratingnailclipper | വൈബ്രേറ്റ് ചെയ്യുന്ന വിദേശ നിർമിത നഖംവെട്ടി നാല് വയസുകാരന്റെ നാവിൽ കുടുങ്ങി; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

#vibratingnailclipper   | വൈബ്രേറ്റ് ചെയ്യുന്ന വിദേശ നിർമിത നഖംവെട്ടി നാല് വയസുകാരന്റെ നാവിൽ കുടുങ്ങി; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ
May 4, 2024 11:43 AM | By Athira V

മലപ്പുറം: ( www.truevisionnews.com ) കളിക്കുന്നതിനിടെ നാലു വയസുകാരന്‍റെ നാവില്‍ കുരുങ്ങിയ വിദേശ നിര്‍മിത സ്റ്റീല്‍ നഖംവെട്ടി ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

മലപ്പുറം പെരിന്തല്‍മണ്ണ അസനന്റ് ഇഎന്‍ടി ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. അനുരാധ വര്‍മയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് നഖംവെട്ടി പുറത്തെടുത്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് നഖംവെട്ടി നാവില്‍ കുരുങ്ങിയ നിലയില്‍, തൂത സ്വദേശിയായ നാലുവയസുകാരനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

ഡോ. നിബി ഷാജഹാന്‍റെ പ്രാഥമിക പരിശോധനയില്‍ വൈബ്രേറ്റ് ചെയ്യുന്ന നഖംവെട്ടി നാക്കിനെ പൂര്‍ണമായും കുരുക്കിയ നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ സംഘം പരിശോധിച്ചു ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

കുട്ടിയുടെ നാവില്‍ നിന്നു സ്റ്റീല്‍ നിര്‍മിത നഖംവെട്ടി അരമണിക്കൂറിനകം പുറത്തെടുത്തു. ഡോക്ടര്‍ അനുരാധ വര്‍മ, ഡോ. നിബി ഷാജഹാന്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷബീറലി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതു അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും അതിനാല്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

#foreign #made #vibrating #nail #clipper #accidently #stuck #four #year #old #boys #tongue #while #playing

Next TV

Related Stories
#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

May 18, 2024 10:27 AM

#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇൻ്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിൽ ആക്കാനാണ്...

Read More >>
#BJP | പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

May 18, 2024 10:22 AM

#BJP | പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ...

Read More >>
#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

May 18, 2024 09:25 AM

#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്ക് അരവിന്ദ് വീടൊരുക്കിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ...

Read More >>
#keralarain |  ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 18, 2024 08:59 AM

#keralarain | ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക്...

Read More >>
Top Stories