#accident |ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു

#accident |ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു
May 2, 2024 07:18 PM | By Susmitha Surendran

ചെങ്ങമനാട്: (truevisionnews.com)  ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറി തട്ടി ഭാര്യക്ക് ദാരുണാന്ത്യം. ഭർത്താവും, ആറ് വയസുകാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.

ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്‍റെ ഭാര്യ സിജിയാണ് (38) മരിച്ചത്.അത്താണി - പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 3.25നായിരുന്നു അപകടം.

മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോൾ വഴിയോരത്തെ ചരലിൽ കയറി തെന്നി സ്കൂട്ടർ നിയന്ത്രണം വിടുകയായിരുന്നു.

ഈ സമയം സമാന്തരമായി സഞ്ചരിച്ച മിനിലോറിയുടെ ഹുക്ക് സ്കൂട്ടറിൽ കൊളുത്തി. സ്കൂട്ടറിൽ നിന്ന് സിജി വലത്തോട്ട് തലകീഴായി വീഴുകയും ലോറിയുടെ ടയർ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.

തൽക്ഷണം മരണം സംഭവിച്ചു. ബൈജുവും കുട്ടിയും ഇടതുവശത്തേക്ക് വീണതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിന്‍റെ മകളാണ് മരിച്ച സിജി. മക്കൾ: അനറ്റ് (പ്ലസ്ടു), അലോൺസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയോടെ ചെങ്ങമനാട് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.

#wife #killed #minilorry #hit #couple's #scooter

Next TV

Related Stories
 #treefell| മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

May 17, 2024 05:01 PM

#treefell| മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

മുക്കത്ത് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം വീണ സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത്...

Read More >>
#newbrideabuse |  മെഡി. കോളേജില്‍ ചികിത്സയിലാണെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും; ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകില്ല

May 17, 2024 04:50 PM

#newbrideabuse | മെഡി. കോളേജില്‍ ചികിത്സയിലാണെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും; ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകില്ല

രാഹുലിന്റെ അമ്മയോടും സഹോദരിയോടും വെള്ളിയാഴ്ച ഹാജരാകാനായി പോലീസ്...

Read More >>
#vsivankutty |  ‘ഒടുവിൽ സെയിൽസ് ഗേളിനെറ് മകൻ ഡോക്ടർ, ചോര നീരാക്കി ചുവന്ന കോട്ട് നൽകിയ വെണ്മ’: കുറിപ്പുമായി വി ശിവൻകുട്ടി

May 17, 2024 04:43 PM

#vsivankutty | ‘ഒടുവിൽ സെയിൽസ് ഗേളിനെറ് മകൻ ഡോക്ടർ, ചോര നീരാക്കി ചുവന്ന കോട്ട് നൽകിയ വെണ്മ’: കുറിപ്പുമായി വി ശിവൻകുട്ടി

ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് അതിന്റെ ക്രെഡിറ്റ് ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട്...

Read More >>
#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡനം; കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി

May 17, 2024 04:38 PM

#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡനം; കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി

രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട്...

Read More >>
#ThiruvanchoorRadhakrishnan | 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

May 17, 2024 04:27 PM

#ThiruvanchoorRadhakrishnan | 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

ഒരേയൊരു കോള്‍ ആണ് തനിക്ക് വന്നതെന്നും, പിന്നീട് ഇതിന്‍റെ തുടര്‍ ചര്‍ച്ചയില്‍ ആരൊക്കെ ഇടപെട്ടുവെന്ന് തനിക്കറിയില്ലെന്നും താൻ പിന്നെ അതിന്‍റെ...

Read More >>
Top Stories