#Restrictions | കടുത്ത ചൂട്:സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

#Restrictions  | കടുത്ത ചൂട്:സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
May 2, 2024 07:28 AM | By Aparna NV

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു.

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും.

ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്.

കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്.

പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്.സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

വേനല്‍ വീണ്ടും കടുത്തതോടെ, തൊഴിൽ സമയത്തിലെ പുനക്രമീകരണം മെയ് 15 വരെ തുടരുമെന്ന് പാലക്കാട്‌ ജില്ലാ ലേബര്‍ ഓഫീസര്‍. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും.

വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്നാണ് നിർദ്ദേശം.

#Restrictions #imposed #sports #competitions #state

Next TV

Related Stories
#Missing | സു​ഹൃ​ത്തു​ക്ക​ൾക്കൊപ്പം മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

May 17, 2024 12:01 PM

#Missing | സു​ഹൃ​ത്തു​ക്ക​ൾക്കൊപ്പം മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

കൂ​ടെ​യു​ള്ള​വ​രു​ടെ ബ​ഹ​ളം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ആ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ഒ​പ്പം പൊ​ലീ​സി​ൽ...

Read More >>
#death | കൊയിലാണ്ടിയിൽ മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു

May 17, 2024 11:54 AM

#death | കൊയിലാണ്ടിയിൽ മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു

കീഴരിയൂരിലെ കുളങ്ങര മീത്തൽ ഷൗക്കത്ത് (44) ആണ്​...

Read More >>
#GarudaPremium | ‘ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞു?’ വാദങ്ങൾ അസത്യം, സർവീസ് ലാഭകരം - കെഎസ്ആർടിസി

May 17, 2024 11:35 AM

#GarudaPremium | ‘ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞു?’ വാദങ്ങൾ അസത്യം, സർവീസ് ലാഭകരം - കെഎസ്ആർടിസി

സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും...

Read More >>
#SolarStrike | സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

May 17, 2024 11:31 AM

#SolarStrike | സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

എന്നാൽ ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തിൽ...

Read More >>
#Hanged | പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 17, 2024 11:11 AM

#Hanged | പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്...

Read More >>
#CIASSarin | ‘കൊലപാതകത്തിന്റെ തെളിവു കൊണ്ടുവരാൻ സിഐ പറഞ്ഞു’: പന്തീരാങ്കാവ് പൊലീസിനെതിരെ നിമ്മിയുടെ പിതാവ്

May 17, 2024 10:41 AM

#CIASSarin | ‘കൊലപാതകത്തിന്റെ തെളിവു കൊണ്ടുവരാൻ സിഐ പറഞ്ഞു’: പന്തീരാങ്കാവ് പൊലീസിനെതിരെ നിമ്മിയുടെ പിതാവ്

നിമ്മിക്ക് ഭർത്താവ് ഫോൺ വാങ്ങിക്കൊടുത്തിരുന്നില്ല. പോസ്റ്റുമോർട്ടം ചെയ്യാൻ ഭർത്താവിന്റെ കുടുംബം താൽപര്യം കാട്ടിയില്ല. നിമ്മിയുടെ കുടുംബം...

Read More >>
Top Stories