#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍
May 1, 2024 10:51 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍. കഴിഞ്ഞ ദിവസം വടകരയില്‍ ഓട്ടോ തൊഴിലാളി മരിച്ചതും അമിതമായി ലഹരി ഉപയോഗിച്ചത് കാരണമെന്നാണ് പൊലീസ് നിഗമനം.

യുവാക്കളില്‍ ലഹരി ഉപയോഗം കൂടിയിട്ടും വേണ്ടത്ര ജാഗ്രത എക്സൈസോ പൊലീസോ പുലര്‍ത്തുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം. വടകരയില്‍ ലഹരി മാഫിയ തന്നെ വാഴുന്നുവെന്നാണ് വിവരം.

മാസങ്ങള്‍ക്കിടെ അമിത ലഹരി ഉപയോഗം മൂലം മരിച്ചത് നാലുപേരാണ്. നഗരത്തിലും കൈനാട്ടിയിലും കൊയിലാണ്ടിയിലുമാണ് ഇത്തരം മരണമുണ്ടായത്.

മരിച്ചതെല്ലാം ചെറുപ്പക്കാര്‍. എംഡിഎംഎ പോലുളള രാസലഹരി അമിതമായ അളവില്‍ കുത്തിവെച്ചതാണ് മരണകാരണം.

ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹെറോയിന്‍, എംഡിഎംഎ, കഞ്ചാവ് കളളക്കടത്തും മേഖലയില്‍ വ്യാപകമാണ്.

വടകര നഗരത്തില്‍ മാത്രം നിരവധി ബ്ലാക്ക് സ്പോട്ടുകളുണ്ട്. കാലപ്പഴക്കത്തില്‍ അടച്ചുപൂട്ടിയ കെട്ടിടങ്ങള്‍, ആളനക്കമില്ലാത്ത പറമ്പുകള്‍. ഇവയെല്ലാം തന്നെ ലഹരി മാഫിയയ്ക്ക് രഹസ്യമായി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്ഥലങ്ങളാണ്.

നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പനയും ഇവിടങ്ങളില്‍ സജീവമാണ്.

അതിഥി തൊഴിലാളികളാണ് ഇത്തരം ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍. ഭാവിതലമുയെ ഓര്‍ത്ത് ആശങ്കയുളളതിനാല്‍ ഇപ്പോള്‍ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് നഗരത്തിലെ വ്യാപാരികള്‍.

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍ ഒതുങ്ങുകയാണ്.

വന്‍തോതില്‍ ലഹരി ഇടപാട് നടത്തുന്നവരെ പിടികൂടാനാകാത്തതും കടുത്ത ശിക്ഷ നല്‍കാത്തതുമാണ് ലഹരി മാഫിയ തഴച്ചു വളരാന്‍ കാരണമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.

#Kozhikode #district, #three #people #died #due #overdose #two #months

Next TV

Related Stories
#NambiRajeshDeath | എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

May 17, 2024 09:14 AM

#NambiRajeshDeath | എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

വിമാനം റദ്ദായ സമയത്ത് തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കിൽ അവസാനമായി ഭർത്താവിനെ കാണാൻ...

Read More >>
#missingcase | പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ വയോധികനെ കണ്ടെത്തി

May 17, 2024 09:03 AM

#missingcase | പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ വയോധികനെ കണ്ടെത്തി

ആറ്റുകാൽ ദർശനം കഴിഞ്ഞ് എട്ടുമണിയോടെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി. വരി നിന്ന് തൊഴുത് കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങി നടന്ന രാമനാഥനെ പിന്നീട്...

Read More >>
#KozhikodeMedicalCollege | 'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍' - കുട്ടിയുടെ അമ്മ

May 17, 2024 08:47 AM

#KozhikodeMedicalCollege | 'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍' - കുട്ടിയുടെ അമ്മ

അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ...

Read More >>
#LokKeralaSabha | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

May 17, 2024 08:20 AM

#LokKeralaSabha | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

ഓഫിസ് നടത്തിപ്പിനും മറ്റുചെലവുകള്‍ക്കുമായി 19 ലക്ഷം രൂപയും മാറ്റിവച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസി പ്രതിനിധികളാണ്...

Read More >>
#AryaRajendran | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും

May 17, 2024 08:15 AM

#AryaRajendran | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും

ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ...

Read More >>
#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

May 17, 2024 08:06 AM

#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ദീർഘകാലമായി പ്രമേഹ രോഗ...

Read More >>
Top Stories