പാലക്കാട്: (truevisionnews.com) പാലക്കാട് മണ്ണാർക്കാട് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മണ്ണാർക്കാട് സ്വദേശി ആർ.ശബരീഷാണ്(27) മരിച്ചത്.
ഇന്ന് രാവിലെയാണ് 10.30 ഓടെയാണ് സംഭവമുണ്ടായത്. കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിനിടെ ശബരീഷിന് അവശത അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ സമയം, ശബരീഷിന്റെ മരണകാരണം വ്യക്തമല്ല.
#Feeling #unwell #staying #friends #youngman #collapsed #died