#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു
May 1, 2024 12:59 PM | By Athira V

ചെന്നൈ: ( www.truevisionnews.com  )ബന്ധുവായ യുവാവുമായുള്ള പ്രണയത്തില്‍നിന്ന് പിന്മാറാത്തതിന്റെ പേരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു. തിരുനെല്‍വേലി ജില്ലയിലെ കോകന്താന്‍പാറയിലുള്ള മാരിയപ്പനാണ് (55) മകള്‍ മുത്തുപ്പേച്ചിയെ (35) കൊലപ്പെടുത്തിയത്.

ര്‍ത്താവുമായി പിണങ്ങിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന മുത്തുപ്പേച്ചി ബന്ധുവായ യുവാവുമായി പ്രണയത്തിലായി.

മാരിയപ്പന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ ഈ ബന്ധത്തില്‍നിന്ന് പിന്‍മാറിയില്ല. തുടര്‍ന്നാണ് കൊലപാതം ആസൂത്രണം ചെയ്തത്. ബന്ധുവീട്ടിലേക്കെന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുത്തുപ്പേച്ചിയെ മാരിയപ്പന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

വിജനമായ പ്രദേശത്തെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി അരിവാളുകൊണ്ട് വെട്ടി. സമീപമുള്ള കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുത്തുപ്പേച്ചിയെ പിന്തുടര്‍ന്നുചെന്ന് വെട്ടി വീഴ്ത്തി.

മുത്തുപ്പേച്ചിയുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും മാരിയപ്പന്‍ കടന്നുകളഞ്ഞു. സംഭവസ്ഥലത്തുതന്നെ മുത്തുപ്പേച്ചി മരിച്ചു. പിന്നീട്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാരിയപ്പന്‍ അറസ്റ്റിലായത്.

12 വര്‍ഷം മുമ്പായിരുന്നു പാളംകോട്ട സ്വദേശിയായ കൊമ്പയ്യുമായി മുത്തുപ്പേച്ചിയുടെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവുമായി പിരിഞ്ഞ് മക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ താമസമാക്കിയത്.

#father #killed #daughter #tirunelveli #tamilnadu

Next TV

Related Stories
#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

May 17, 2024 09:56 AM

#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ...

Read More >>
#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

May 16, 2024 03:58 PM

#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിയ്ക്ക് വേണ്ടി...

Read More >>
#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

May 15, 2024 02:41 PM

#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന...

Read More >>
#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

May 15, 2024 11:41 AM

#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ റായ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഹൻലാൽ ശർമയുടെ മൃതദേഹം കണ്ടെത്തുന്നത്....

Read More >>
#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

May 12, 2024 09:00 PM

#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ആണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്....

Read More >>
Top Stories