#rameshchennithala | മേയറുടെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനം, ജയരാജനെ പിണറായിക്ക് ഭയം, വടകരയിൽ ഷാഫി ജയിക്കും: രമേശ് ചെന്നിത്തല

#rameshchennithala | മേയറുടെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനം, ജയരാജനെ പിണറായിക്ക് ഭയം, വടകരയിൽ ഷാഫി ജയിക്കും: രമേശ് ചെന്നിത്തല
Apr 30, 2024 10:53 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ ആര്യ രാജേന്ദ്രൻ്റെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.

പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ വൻ വിജയം നേടുമെന്ന് ഉറപ്പാണെന്നും അതുകൊണ്ടാണ് ഷാഫി പറമ്പിലിനെതിരെ ആരോപണങ്ങൾ ഉയരുന്നതെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് സിപിഎമ്മാണ്. ഇത് വ്യക്തമാകാൻ പി ജയരാജൻ്റെ പ്രസ്താവന മാത്രം നോക്കിയാൽ മതി. ഇപി ജയരാജൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത് പൊളിറ്റിക്കൽ ഡീലിൻ്റെ ഭാഗമാണ്.

അത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ട് നടന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇത് തുടങ്ങിയത്. ഇപി ജയരാജനെതിരെ ഒരു നടപടിയും സിപിഎം സ്വീകരിക്കില്ല.

പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. അങ്കം ജയിച്ച ചേകവരെ പോലെയാണ് ജയരാജൻ ഇന്നലെ എകെജി സെൻ്ററിലെ യോഗം കഴിഞ്ഞ് ഇറങ്ങി വന്നത്.

കെപിസിസി അധ്യക്ഷൻ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയാണ് എംഎം ഹസ്സന് ചുമതല നൽകിയത്. അത് അദ്ദേഹം ഭംഗിയായി നിർവഹിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

#Mayor's #action #disgrace #public #servants #Pinarayi #afraid #Jayarajan #Shafi #win #Vadakara #RameshChennithala

Next TV

Related Stories
#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

May 21, 2024 11:31 AM

#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കട...

Read More >>
#TreatmentFailure | ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

May 21, 2024 11:23 AM

#TreatmentFailure | ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

അതേസമയം കുഞ്ഞിന്‍റെ മരണകാരണം അറിയാനുള്ള നിര്‍ണായകമായ പത്തോളജിക്കൽ ഓട്ടോപ്സി ഇന്ന്...

Read More >>
#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

May 21, 2024 11:07 AM

#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

ഇന്ന് കേരള വിപണിയിൽ വില കുറഞ്ഞതോടു കൂടി വില 55 000 ത്തിന്...

Read More >>
#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

May 21, 2024 11:06 AM

#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കാര്‍, രണ്ട് ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവയാണ്...

Read More >>
#founddeath | കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

May 21, 2024 11:00 AM

#founddeath | കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

സംഭവത്തിൽ പൊലീസ് പരിശോധന...

Read More >>
#ksudhakaran|  കെ സുധാകരന് ആശ്വാസം; ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തൻ

May 21, 2024 10:51 AM

#ksudhakaran| കെ സുധാകരന് ആശ്വാസം; ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തൻ

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്.കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

Read More >>
Top Stories