#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ
Apr 30, 2024 09:26 AM | By Athira V

തൃശ്ശൂർ: ( www.truevisionnews.com  ) ‌കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പാലാഴിയിൽ കാക്കമാട് പ്രദേശത്ത് പുഴയിൽ കണ്ടെത്തി.

മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു.

ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പോലീസിൽ പരാതി നൽകിയിരുന്നു.

കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്.

ഇതിന് സമീപത്തു നിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് ലഭിച്ചു. അന്തിക്കാട് എസ് ഐ പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് എത്തിയാൽ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികൾ ആരംഭിക്കും.

#mother #child #missing #thrissur #found #dead #river

Next TV

Related Stories
#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

May 21, 2024 11:06 AM

#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കാര്‍, രണ്ട് ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവയാണ്...

Read More >>
#founddeath | കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

May 21, 2024 11:00 AM

#founddeath | കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

സംഭവത്തിൽ പൊലീസ് പരിശോധന...

Read More >>
#ksudhakaran|  കെ സുധാകരന് ആശ്വാസം; ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തൻ

May 21, 2024 10:51 AM

#ksudhakaran| കെ സുധാകരന് ആശ്വാസം; ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തൻ

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്.കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

Read More >>
#ksrtc | കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു

May 21, 2024 10:46 AM

#ksrtc | കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു

ഇടത് കാലിന് ഒടിവുണ്ടെന്നും രോഗി തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ കോളേജ് അധികൃതർ...

Read More >>
#Seawall | വ​ട​ക​രയിലെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ക​ട​ലാ​സിലൊതുങ്ങി; ​കടലോരത്ത് ആധിയുടെ നാളുകൾ

May 21, 2024 10:38 AM

#Seawall | വ​ട​ക​രയിലെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ക​ട​ലാ​സിലൊതുങ്ങി; ​കടലോരത്ത് ആധിയുടെ നാളുകൾ

വ​ർ​ഷം​തോ​റും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​വു​ന്ന​ത്....

Read More >>
#Arrest | നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

May 21, 2024 10:08 AM

#Arrest | നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറമേരി മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാല...

Read More >>
Top Stories