#PadmajaVenugopal |'അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ

#PadmajaVenugopal |'അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ
Apr 29, 2024 07:21 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.

രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നതെന്നും പത്മജ ചോദിച്ചു. തന്നെ പറഞ്ഞത് ക്ഷമിച്ചു.

തന്‍റെ അച്ഛനെ പറ്റി പറഞ്ഞു. രാഷ്ട്രീയത്തിൽ ഇല്ലാതിരുന്ന തന്‍റെ അമ്മയെ പറ്റി പറഞ്ഞു. തന്‍റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചുവെന്നും പത്മജ പറഞ്ഞു.

ഇപ്പോൾ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു . എത് പാർട്ടിക്കാരി ആയിക്കോട്ടെ. അവർ സീനിയർ പൊതു പ്രവർത്തകയാണ്. അതിലപ്പുറം ഒരു സ്ത്രീ ആണ്.

നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ വല്ല ഇലക്ഷനും നിൽക്കേണ്ടി വന്നാൽ ഒരു സ്ത്രീയുടെ വോട്ട് പോലും നിങ്ങൾക്ക് കിട്ടില്ല. ആദ്യം, സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ എന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

പത്മജയുടെ ബിജെപി പ്രവേശം സംബന്ധിച്ചുള്ള രാഹുലിന്‍റെ പ്രതികരണം നേരത്തെ വലിയ വിവാദമായിരുന്നു. ലീഡർ കെ കരുണാകരന്റെ ചോരയാണ് കോൺഗ്രസ്, ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ്.

ആ മൂല്യത്തെയാണ് പത്മജ കൊല്ലാൻ ശ്രമിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മുൻപൊരിക്കൽ പത്മജ പറഞ്ഞത് അവർ 'തന്തയ്ക്കു പിറന്ന മകൾ എന്നാണ്'.

എന്നാൽ ഇന്ന് അവർ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ, ഇന്ന് മുതൽ അവർ അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരിലാകുമെന്നും രാഹുല്‍ പറ‌ഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

#PadmajaVenugopal #strongly #criticized #YouthCongress #state #president #Rahul Mangoothil.

Next TV

Related Stories
#arrest | 'പ്രശ്നം പറഞ്ഞ് തീർക്കാം', പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്, അറസ്റ്റ്

May 16, 2024 07:20 PM

#arrest | 'പ്രശ്നം പറഞ്ഞ് തീർക്കാം', പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്, അറസ്റ്റ്

ബൈക്കിൽ വനത്തിലേക്ക് കൊണ്ട് പോയശേഷം ചുറ്റികയും വെട്ടുകത്തിയും കൊണ്ട്...

Read More >>
#Suspended | കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

May 16, 2024 07:15 PM

#Suspended | കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട്...

Read More >>
#death | മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു

May 16, 2024 05:55 PM

#death | മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു

ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#accident |  വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

May 16, 2024 05:43 PM

#accident | വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

വീടിനും ട്രാവലര്‍ പാര്‍ക്ക് ചെയ്തതിനുമിടയിലുള്ള തോടിലേക്ക് യുവാവ് വീഴുകയും വാഹനം അവിടേക്ക് ഇടിച്ച്...

Read More >>
#bodyfound | സംസ്‌കൃത കോളേജിനുള്ളില്‍ അജ്ഞാത മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലീസ്

May 16, 2024 05:36 PM

#bodyfound | സംസ്‌കൃത കോളേജിനുള്ളില്‍ അജ്ഞാത മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലീസ്

ഇതിനോട് ചേര്‍ന്നിരിക്കുന്ന വൈദ്യുത കമ്പിയില്‍ പിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് കത്തിക്കരിഞ്ഞത് എന്നാണ്...

Read More >>
#KSurendran | കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം - കെ.സുരേന്ദ്രൻ

May 16, 2024 05:31 PM

#KSurendran | കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം - കെ.സുരേന്ദ്രൻ

പൂർണ പരാജയമായ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കണം. അല്ലെങ്കിൽ അവരെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ മുഖ്യമന്ത്രി...

Read More >>
Top Stories