#aryarajendran | മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

#aryarajendran | മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി
Apr 29, 2024 12:08 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) ‌തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.

പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് ആവര്‍ത്തിക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവറോട് ചോദിക്കാന്‍ ഇറങ്ങിയത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ക്ഷുഭിതനായി. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും ആര്യ രാജേന്ദ്രന്‍ ആരോപിച്ചു

#aryarajendran #issue #ksrtc #driver #instructed #not #get #duty

Next TV

Related Stories
#death | ‘ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് കാലിൽ തറച്ചിരുന്നു’; അവശനിലയിൽ ചികിത്സ തേടിയ 16കാരൻ മരിച്ചു

May 16, 2024 08:30 AM

#death | ‘ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് കാലിൽ തറച്ചിരുന്നു’; അവശനിലയിൽ ചികിത്സ തേടിയ 16കാരൻ മരിച്ചു

കഴിഞ്ഞ വ്യാഴാഴ്ച ഫുട്ബോൾ കളിക്കിടെ അലന്റെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ളു...

Read More >>
#aryasuicide | ആര്യയുടെ മരണത്തിൽ തേങ്ങി കുടുംബവും സുഹൃത്തുകളും; കാരണം കണ്ടെത്താൻ അന്വേഷണം, ഫോൺ പരിശോധിക്കും

May 16, 2024 08:00 AM

#aryasuicide | ആര്യയുടെ മരണത്തിൽ തേങ്ങി കുടുംബവും സുഹൃത്തുകളും; കാരണം കണ്ടെത്താൻ അന്വേഷണം, ഫോൺ പരിശോധിക്കും

പോസ്റ്റുമോർട്ടം പൂർത്തിയായ മൃതദേഹം ഇന്നലെ വൈകീട്ട് കുമ്പളങ്ങി സ്മൃതി കൂടിരത്തിൽ...

Read More >>
#drivingtest|സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ് ടെസ്റ്റ്

May 16, 2024 07:38 AM

#drivingtest|സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ് ടെസ്റ്റ്

സംയുക്ത സമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെയാണ് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുക....

Read More >>
Top Stories