#AryaRajendran |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം

#AryaRajendran  |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം
Apr 29, 2024 12:07 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   തലസ്ഥാനത്ത് നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ.

സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി കാണിച്ചത് ചോദിക്കാനാണ് പോയതെന്നുമാണ് ആര്യയുടെ വിശദീകരണം.

ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവും ആര്യയുടെ സഹോദരന്‍റെ ഭാര്യയും സഞ്ചരിച്ച കാറിന് കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുക്കാതെ പോയതോടെ ഇത് ചോദ്യം ചെയ്യാൻ ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തി, ഡ്രൈവറുമായി വാക്കേറ്റമുണ്ടായി എന്നാണ് ആക്ഷേപം. എന്നാല്‍ സംഭവിച്ചത് അതൊന്നുമല്ലെന്നാണ് ആര്യ രാജേന്ദ്രൻ നല്‍കുന്ന വിശദീകരണം. 

കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടുമെന്ന നിലയില്‍ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്‍റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നു, ആ സംഭവം നിയമപരമായി നേരിടണമെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു.

ശേഷം ബസ് ഓവര്‍ടേക്ക് ചെയ്ത് മറ്റ് വാഹനങ്ങളെയും തട്ടുന്ന രീതിയില്‍ മുന്നോട്ട് പോയി, പാളയത്ത് സിഗ്നലില്‍ വാഹനങ്ങള്‍ നിന്നപ്പോള്‍ തങ്ങള്‍ കാറ് സൈഡാക്കി ബസ് ഡ്രൈവറുമായി സംസാരിക്കുകയായിരുന്നുവെന്നും ആര്യ രാജേന്ദ്രൻ.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നേരത്തെയും അലക്ഷ്യമായ ഡ്രൈവിംഗിന് കേസുണ്ടെന്നും ഇദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ഇദ്ദേഹം ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അതിന്‍റെ കവര്‍ വലിച്ചെറിഞ്ഞുവെന്നും ആര്യ പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അല്ല, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നതെന്നും ആര്യ. മന്ത്രിയെ വിളിച്ചിരുന്നു, ഡിസിപിയെ വിളിച്ചിരുന്നു, കന്‍റോൺമെന്‍റ് പൊലീസിനെ വിളിച്ചു, വിവരങ്ങളെല്ലാം ധരിപ്പിച്ചു, കെഎസ്ആര്‍ടിസി വിജിലൻസ് ടീമിനെ സ്ഥലത്തേക്ക് പറ‍ഞ്ഞയക്കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു,

ഇതിനെല്ലാം ശേഷം മാത്രമാണ് യദു മാന്യമായി പെരുമാറിയത്, പിന്നീട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചുവെന്നും ആര്യ രാജേന്ദ്രൻ.

#Mayor #AryaRajendran #explained #altercation #KSRTC #driver.

Next TV

Related Stories
#PunnaNaushadmurdercase |യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

May 15, 2024 04:53 PM

#PunnaNaushadmurdercase |യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

2019 ജൂണ്‍ 30നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്....

Read More >>
#attack | ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് നേരെ മർദ്ദനം, ആറ് പേർക്കെതിരെ കേസെടുത്തു

May 15, 2024 04:36 PM

#attack | ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് നേരെ മർദ്ദനം, ആറ് പേർക്കെതിരെ കേസെടുത്തു

ആക്രമണത്തിൽ കടയക്ക് 50000 രൂപയുടെ നാഷനഷ്ടങ്ങൾ സംഭവിച്ചതായി പാരതിയിൽ...

Read More >>
#kidnapcase |   പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

May 15, 2024 04:23 PM

#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കസ്റ്റഡിയിലുള്ളത് പ്രദേശ വാസികളായ ലഹരി മാഫിയ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ്...

Read More >>
#newbrideabuse |  കോഴിക്കോട്ടെ ഗാർഹിക പീഡനം; ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല, പൊലീസിനെതിരെ ഡിവൈഎഫ്ഐ

May 15, 2024 04:12 PM

#newbrideabuse | കോഴിക്കോട്ടെ ഗാർഹിക പീഡനം; ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല, പൊലീസിനെതിരെ ഡിവൈഎഫ്ഐ

ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല എന്നും മുമ്പും സമാന അനുഭവം പന്തീരാങ്കാവ് പൊലീസിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും ഡിവൈഎഫ്ഐ...

Read More >>
#kidnappedcase |10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

May 15, 2024 04:10 PM

#kidnappedcase |10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

മുന്‍ വാതില്‍ തുറന്ന് മുത്തച്ഛന്‍ പുറത്ത് പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയതെന്നാണ് സംശയം....

Read More >>
Top Stories