#bodyfound | കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

#bodyfound | കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്
Apr 29, 2024 11:29 AM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) ‌അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിനു സമീപം പോസ്റ്റ് ഓഫിസിനുസംഭവം. സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു.

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്.

മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. പത്തു വർഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

മൂന്നു ദിവസം മുൻപ് ഇവർ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല.

രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികളിൽ ചിലർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ െചയ്ത നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

#mother #daughter #discovered #deceased #home #kannur

Next TV

Related Stories
#keralarain | കുടയെടുത്തോ!  ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ട്

May 15, 2024 07:33 AM

#keralarain | കുടയെടുത്തോ! ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ട്

ശക്തമായ മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#newbrideabuse | രാഹുൽ വിവാഹ തട്ടിപ്പുവീരൻ? കോഴിക്കോട്ടെ ഗാർഹിക പീഡനം, പ്രതി മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

May 15, 2024 06:55 AM

#newbrideabuse | രാഹുൽ വിവാഹ തട്ടിപ്പുവീരൻ? കോഴിക്കോട്ടെ ഗാർഹിക പീഡനം, പ്രതി മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യത്വം ചൂണ്ടി കാണിച്ചാണ്...

Read More >>
#cannabis | വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, ഒപ്പം വിൽപ്പനയും; പിടിവീണത് നാട്ടുകാരുടെ സംശയത്തിൽ!

May 15, 2024 06:35 AM

#cannabis | വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, ഒപ്പം വിൽപ്പനയും; പിടിവീണത് നാട്ടുകാരുടെ സംശയത്തിൽ!

വിജയകുമാറിന്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽ നിന്നും അൻപത് ഗ്രാം കഞ്ചാവുമാണ്...

Read More >>
#keralaseaattack | 'ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്'; മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് 'കള്ളക്കടൽ' ഭീഷണിയും

May 15, 2024 06:21 AM

#keralaseaattack | 'ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്'; മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് 'കള്ളക്കടൽ' ഭീഷണിയും

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ...

Read More >>
Top Stories