#gangrape |30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ

#gangrape |30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ
Apr 29, 2024 11:24 AM | By Susmitha Surendran

പറ്റ്ന: (truevisionnews.com)   ബിഹാറിലെ കിഷൻഗഞ്ചിൽ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ.

ഷേർ സിംഗ് (55), ആകാശ് സിംഗ് (27), ബ്രിജ്‌ലാൽ സിംഗ് (30), ഷയാമു സിംഗ് (25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടിൽ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്.

ബൊലേറോ ക്യാമ്പർ വാനിൽ കയറ്റിക്കൊണ്ടുപോയ യുവതിയെ ഒരു ചോളത്തോട്ടത്തിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

സംഭവം പുറത്തുപറഞ്ഞാൽ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറി ഇവർ കടന്നുകളഞ്ഞു. തുടർന്ന് വീട്ടിലെത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അരാരിയ ജില്ലയിലെ മഹൽഗാവിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

ഐപിസി 363, 366, 376 ഡി, 506, 34 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ കേസെടുക്കുകയും ചെയ്തു. പ്രതികൾ ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശികളാണ്.

നാടോടികൾ പോലെയാണ് ഇവർ ജീവിക്കുന്നതെന്നും പോലീസ് പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

#Four #people #arrested #case #gang #rape #30yearold #woman.

Next TV

Related Stories
#death |നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം

May 14, 2024 07:50 PM

#death |നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം

നൂഡിൽസ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവർക്കും കഠിനമായ വയറുവേദനയും അതിസാരവും...

Read More >>
#childdeath | അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

May 14, 2024 05:29 PM

#childdeath | അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

ഒറ്റമുറി വീട്ടിലേക്ക് കയറിയ നയ താഴെ കിടക്കുകയായിരുന്ന കുഞ്ഞിനെ...

Read More >>
#divorce |ഭര്‍ത്താവ് 'കുര്‍ക്കുറേ' വാങ്ങിനല്‍കാത്തതിനെ ചൊല്ലി വഴക്ക്‌, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

May 14, 2024 03:45 PM

#divorce |ഭര്‍ത്താവ് 'കുര്‍ക്കുറേ' വാങ്ങിനല്‍കാത്തതിനെ ചൊല്ലി വഴക്ക്‌, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഒരുവര്‍ഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. ആദ്യനാളുകളില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല....

Read More >>
#rape |അഞ്ച് വയസുകാരിയെ 17കാരൻ ബലാത്സം​ഗം ചെയ്തു

May 14, 2024 03:01 PM

#rape |അഞ്ച് വയസുകാരിയെ 17കാരൻ ബലാത്സം​ഗം ചെയ്തു

വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതായും സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു....

Read More >>
#suicide  |പ്ലസ്ടു പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ തോറ്റു; വിദ്യാർത്ഥി ജീവനൊടുക്കി

May 14, 2024 01:04 PM

#suicide |പ്ലസ്ടു പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ തോറ്റു; വിദ്യാർത്ഥി ജീവനൊടുക്കി

12-ാം ക്ലാസ് പരീക്ഷയ്‌ക്കൊപ്പം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കൂടിയാണ് ദില്ലിയിൽ...

Read More >>
Top Stories