#suicide | ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

#suicide |   ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി
Apr 29, 2024 06:33 AM | By Athira V

ചെറുതോണി: ( www.truevisionnews.com  ) ‌ഇടുക്കി ചെറുതോണിയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളായി ഭാര്യ ഇയാളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് വിവരമറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു.

സുഹൃത്തുക്കൾ കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്. ഡിറ്റിപിസിയുടെ കീഴിലെ പാർക്കിൽ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

#His #wife #lives #away #youngman #committed #suicide #going #live #Facebook

Next TV

Related Stories
#arrest |തൃശൂര്‍ പൂരത്തിനിടെ വിദേശ വനിത വ്ലോഗറെ അപമാനിച്ച പ്രതി പിടിയില്‍

May 15, 2024 07:43 PM

#arrest |തൃശൂര്‍ പൂരത്തിനിടെ വിദേശ വനിത വ്ലോഗറെ അപമാനിച്ച പ്രതി പിടിയില്‍

തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്...

Read More >>
#arrest |നഗ്നചിത്രങ്ങൾ അയച്ച് യുവതിയെ ശല്യം ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അറസ്റ്റിൽ

May 15, 2024 07:42 PM

#arrest |നഗ്നചിത്രങ്ങൾ അയച്ച് യുവതിയെ ശല്യം ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അറസ്റ്റിൽ

കൂരാച്ചുണ്ടിലെത്തിയ യുവാവിനെ പോലീസ് തന്ത്രപൂർവം അറസ്റ്റു...

Read More >>
#childfound | കാണാതായ 14കാരനെ കണ്ടെത്തി; തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാരൻ

May 15, 2024 07:42 PM

#childfound | കാണാതായ 14കാരനെ കണ്ടെത്തി; തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാരൻ

സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു കുട്ടി വീടുവിട്ട്...

Read More >>
#bridebeatencase |നവവധുവിന് മർദ്ദനമേറ്റ സംഭവം:  എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ; ​ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

May 15, 2024 07:35 PM

#bridebeatencase |നവവധുവിന് മർദ്ദനമേറ്റ സംഭവം: എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ; ​ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

കൃത്യനിർവഹണത്തിൽ ​ഗുരുതരമായ വീഴ്ചവരുത്തിയതിന് ഉത്തരമേഖലാ ഐ.ജിയുടേതാണ്...

Read More >>
#pocsocase | പോക്സോ കേസ് അതിജീവിതയുടെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ ബെൽറ്റ് മുറുകിയുളള മരണമെന്ന് നിഗമനം

May 15, 2024 05:58 PM

#pocsocase | പോക്സോ കേസ് അതിജീവിതയുടെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ ബെൽറ്റ് മുറുകിയുളള മരണമെന്ന് നിഗമനം

ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക...

Read More >>
Top Stories