#arrest |15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

#arrest |15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Apr 28, 2024 08:05 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)   കാറിൽ കൊണ്ടുവന്ന 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുരട്ടിശ്ശേരി മുറിയിൽ ചക്കേച്ചിൽ വീട്ടിൽ ഷിഹാസിനെ(34) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹാൻസ്, കൂൾ എന്നിവയുടെ വൻശേഖരം വിൽപ്പന നടത്തുവാൻ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

ഹരിപ്പാട് - കായംകുളം എൻ എച്ച് 66 റോഡിൽ മാളിയിക്കേൽ പെട്രോൾ പമ്പിനു സമീപം ജംഗ്ഷനിൽ വെച്ചായിരുന്നു വാഹന പരിശോധന. അതുവഴി എത്തിയ കെഎൽ-04 എജെ 8020 എന്ന നമ്പർ പതിച്ച മാരുതി എക്കോ വാഹനത്തിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നത്.

15 എണ്ണം അടങ്ങിയ 50 പയ്ക്കറ്റുകളുടെ 30 ചാക്ക് ഹാൻസും എട്ടെണ്ണം അടങ്ങിയ 57 പാക്കറ്റുകളുടെ 13 ചാക്ക് കൂൾ, പുകയില ഉൽപ്പന്നങ്ങളും പിടികൂടുകയായിരുന്നു.

ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കായംകുളം സബ്ബ് ഡിവിഷൻ ഓഫീസർ അജയനാഥിന്റെ മേൽ നോട്ടത്തിൽ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ സുനീഷ് എന്നിന്റെ നേതൃത്വത്തിൽ എസ്. ഐ ബജിത്ത് ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം കുമാർ, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

#Police #seized #prohibited #tobacco #products #worth #Rs15 #lakhs #brought #car.

Next TV

Related Stories
#VSivankutty | പ്ലസ് വൺ ബാച്ച് കൂട്ടില്ല, പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമെന്നും വിദ്യാഭ്യാസ മന്ത്രി

May 13, 2024 11:21 AM

#VSivankutty | പ്ലസ് വൺ ബാച്ച് കൂട്ടില്ല, പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമെന്നും വിദ്യാഭ്യാസ മന്ത്രി

അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തില്‍ തന്നെയാണ് മലബാര്‍ ജില്ലകള്‍ - പ്രത്യേകിച്ച്...

Read More >>
#nvenu |ഹരിഹരന്‍റെ നാക്കുപിഴ സിപിഎം ആയുധമാക്കുന്നു; എൻ വേണു

May 13, 2024 11:13 AM

#nvenu |ഹരിഹരന്‍റെ നാക്കുപിഴ സിപിഎം ആയുധമാക്കുന്നു; എൻ വേണു

ആസൂത്രിതമായി ആക്രമണമാണ് ഹരിഹരന്റെ വീടിനുനേരെ നടന്നത്....

Read More >>
#VishnuPriyamurdercase | പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

May 13, 2024 10:55 AM

#VishnuPriyamurdercase | പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

29 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നുവെന്ന് വിഷണുപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍...

Read More >>
#attack | ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു; ആറ്  പേർ കസ്റ്റഡിയിൽ

May 13, 2024 10:49 AM

#attack | ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു; ആറ് പേർ കസ്റ്റഡിയിൽ

സംഘം ചേർന്ന് മർദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു....

Read More >>
#attack |വീണ്ടും ടിടിഇയ്ക്ക് ട്രെയിനില്‍ മർദ്ദനം; ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു

May 13, 2024 10:41 AM

#attack |വീണ്ടും ടിടിഇയ്ക്ക് ട്രെയിനില്‍ മർദ്ദനം; ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു

ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുന്നത് ഇദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു....

Read More >>
#cpim |വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

May 13, 2024 10:35 AM

#cpim |വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ...

Read More >>
Top Stories