#arrest | സംസാരിക്കുന്നതിനിടെ എൺപതുകാരിയുടെ കൈയിലെ വള ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു; സ്ത്രീ പിടിയിൽ

#arrest | സംസാരിക്കുന്നതിനിടെ എൺപതുകാരിയുടെ കൈയിലെ വള ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു; സ്ത്രീ പിടിയിൽ
Apr 28, 2024 05:11 PM | By Athira V

അമ്പലപ്പുഴ: ( www.truevisionnews.com  ) ‌എൺപതുകാരിയുടെ കൈയിൽ നിന്നു വള ഊരിയെടുത്തതിനു ശേഷം ഓടിരക്ഷപ്പെട്ട സ്ത്രീയെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ പൊലീസ് പിടികൂടി.

അമ്പലപ്പുഴ കാക്കാഴം പുതുവൽ രാധാമണി (49) ആണ് പിടിയിലായത്. ഇവരുടെ പരിസരവാസിയായ മൂത്താംപറമ്പ് ബീമയുടെ ഒരു പവന്റെ വളയാണ് മോഷ്ടിച്ചത്.

വ്യാഴാഴ്ച രാവിലെ കാക്കാഴം പള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിന്റെ കാവിനു സമീപത്തു വെച്ചായിരുന്നു സംഭവം. ബീമയെ വിളിച്ചുവരുത്തി സംസാരിച്ചുകൊണ്ടിരുന്ന പ്രതി പെട്ടെന്ന് കൈയിൽക്കിടന്ന വള ഊരിയെടുത്ത് ഓടുകയായിരുന്നു.

ക്ഷേത്രത്തിലെ സി സി ടി വി യിൽ ഓടുന്ന ദൃശ്യം പതിഞ്ഞു. ബീമയുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സി സി ടി വി പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച വള അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചു പണം വാങ്ങിയിരുന്നു. പൊലീസ് ഇത് കണ്ടെടുത്തു.

#talking #grabbed #bangle #80 #year #olds #hand #ran #away #woman #arrested

Next TV

Related Stories
#KSHariharan |ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞു

May 12, 2024 09:07 PM

#KSHariharan |ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞു

അവശിഷ്ടങ്ങൾ ഇതേ സംഘം എത്തി പിന്നീട് വാരികൊണ്ട് പോയതായും ഹരിഹരൻ...

Read More >>
#attack | കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം; സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:50 PM

#attack | കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം; സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

എന്നാൽ, മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർക്ക് നേരെ യുവാവ് അശ്ലീല വാക്കുകൾ ഉപയോഗിച്ചു. ഈ ദൃശ്യങ്ങൾ...

Read More >>
#KaramanaAkhilMurder | 'അവന് ഓടാൻ പോലും കഴിഞ്ഞില്ല, പ്ലാൻ ചെയ്ത് അവനെ കൊന്നു'; കണ്ണീരോടെ അഖിലിന്‍റെ സഹോദരി

May 12, 2024 08:04 PM

#KaramanaAkhilMurder | 'അവന് ഓടാൻ പോലും കഴിഞ്ഞില്ല, പ്ലാൻ ചെയ്ത് അവനെ കൊന്നു'; കണ്ണീരോടെ അഖിലിന്‍റെ സഹോദരി

കേസില്‍ കിരൺ എന്നയാളൊഴികെ മറ്റ് പ്രതികളെല്ലാം 2019ല്‍ തിരുവനന്തപുരം നഗരത്തെ ‌ഞെട്ടിച്ച അനന്തു വധക്കേസിലെ...

Read More >>
#trapped |നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി

May 12, 2024 07:45 PM

#trapped |നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി

മുക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തി കീരനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലേക്ക്...

Read More >>
#PMohanan | കെ.എസ്.ഹരിഹരന്റെ പരാമർശം: ഖേദപ്രകടനത്തില്‍ അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ

May 12, 2024 07:33 PM

#PMohanan | കെ.എസ്.ഹരിഹരന്റെ പരാമർശം: ഖേദപ്രകടനത്തില്‍ അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ

അതേസമയം, ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരനെതിരെ ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നല്‍കി. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് എടുക്കണം എന്നാവശ്യപ്പെട്ടാണ്...

Read More >>
#arrest | ബസില്‍നിന്ന് 8000 രൂപ മോഷ്ടിച്ചു; ആലുവയിൽ രണ്ടു യുവതികൾ പിടിയിൽ

May 12, 2024 07:33 PM

#arrest | ബസില്‍നിന്ന് 8000 രൂപ മോഷ്ടിച്ചു; ആലുവയിൽ രണ്ടു യുവതികൾ പിടിയിൽ

തമിഴ്നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ്...

Read More >>
Top Stories