#deliverydeath | പ്രസവത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി

#deliverydeath | പ്രസവത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി
Apr 28, 2024 05:08 PM | By Athira V

ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

പ്രസവത്തെ തുടർന്ന് അണുബാധയേറ്റാണ് ആലപ്പുഴയിൽ യുവതി മരിച്ചത്. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു മരണം.

കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നായിരുന്നു അണുബാധ. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു ഷിബിന. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.

ആശുപത്രിയിൽ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ പറഞ്ഞു.

ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്. ഒരാഴ്ച മുൻപ് നില മെച്ചപ്പെട്ടതിനെ തുടർന്നു വാർഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുൻപ് ആദ്യ ഹൃദയാഘാതം വന്നു. ഇന്നുച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നൽകിയ വിശദീകരണം.

#death #young #woman #after #childbirth #alappuzha #medical #college #minister #ordered #investigation

Next TV

Related Stories
#VDSatheesan | 'ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി, എന്ത് വിലകൊടുത്തും പ്രതിരോധിക്കും' - വി ഡി സതീശൻ

May 13, 2024 01:30 PM

#VDSatheesan | 'ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി, എന്ത് വിലകൊടുത്തും പ്രതിരോധിക്കും' - വി ഡി സതീശൻ

'മാപ്പ് പറയലിൽ തീരില്ല' എന്ന സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്‍റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്.അതുകൊണ്ട് തന്നെ ഹരിഹരന്‍റെ വീട്...

Read More >>
#death |പുത്തൂരിൽ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

May 13, 2024 01:29 PM

#death |പുത്തൂരിൽ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ്...

Read More >>
#drivingtest |പ്രതിഷേധത്തിനിടെ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥന്‍റെ മകളടക്കം ടെസ്റ്റിൽ പരാജയപ്പെട്ടു

May 13, 2024 01:17 PM

#drivingtest |പ്രതിഷേധത്തിനിടെ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥന്‍റെ മകളടക്കം ടെസ്റ്റിൽ പരാജയപ്പെട്ടു

പരാജയപ്പെട്ടു. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച്...

Read More >>
#bomb |യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം

May 13, 2024 01:09 PM

#bomb |യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം

വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കൂ​വ​പ്പാ​റ വാ​ട്ട​ർ ടാ​ങ്കി​ന​ടു​ത്ത് റോ​ഡി​ലാ​ണ് യു​വാ​വി​ന് നേ​രെ പെ​ട്രോ​ൾ...

Read More >>
#CBSEPlusTwoResult | സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 86.98

May 13, 2024 12:58 PM

#CBSEPlusTwoResult | സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 86.98

പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും. cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം...

Read More >>
Top Stories