#rain |ഏഴ് ജില്ലകളിൽ അഞ്ച് ദിവസം മഴ വരുന്നു, കടലാക്രണ സാധ്യത, ജാഗ്രത വേണം

#rain |ഏഴ്  ജില്ലകളിൽ അഞ്ച് ദിവസം മഴ വരുന്നു, കടലാക്രണ സാധ്യത, ജാഗ്രത വേണം
Apr 28, 2024 03:50 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം തെക്കൻ കേരളത്തിൽ വേനൽ ചൂടിന് ആശ്വാസമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇന്ന് മുതൽ മയ് 2 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിട്ടുള്ളത്. 29, 30 തീയതികളിൽ തൃശൂരിലും മഴ സാധ്യതയുണ്ട്.

ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനത്തിൽ പറയുന്നു.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമിലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മേൽ പറഞ്ഞ തീയതിയിൽ മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

#Five #days #rain #seven #districts #risk #flooding #need #alert

Next TV

Related Stories
#ATTACK | മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണം: നാല്  യുവാക്കള്‍ക്ക് പരിക്ക്

May 12, 2024 11:32 PM

#ATTACK | മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണം: നാല് യുവാക്കള്‍ക്ക് പരിക്ക്

അതിന്റെ ഡോസില്‍ മയങ്ങി കിടന്നിരുന്ന ശ്രീനിവാസന്‍ പെട്ടെന്ന് ഉണര്‍ന്ന് മരത്തിന്റെ സ്റ്റൂള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പിന്നില്‍...

Read More >>
#arrest | പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റില്‍

May 12, 2024 11:28 PM

#arrest | പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റില്‍

ഹോട്ടലിനു സമീപത്തു നിന്ന് ഇയാൾ പിടിയിലായത്. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസൻ, പൊലീസ് ഇൻസ്പെക്ടർ ജെ.ആർ.രഞ്ജിത്ത്കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ്...

Read More >>
#drowned | ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 12, 2024 11:14 PM

#drowned | ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ർകോയ ഹാജിയുടെ മകൻ അബ്ദുൽ കരീം (40)ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനാണ്. ഭാര്യ ഷബാന. മകൻ:...

Read More >>
#lightning  | അമ്പലകുളങ്ങരയിൽ ഇടി മിന്നലേറ്റ് വീടിന് നാശനഷ്ടം

May 12, 2024 11:07 PM

#lightning | അമ്പലകുളങ്ങരയിൽ ഇടി മിന്നലേറ്റ് വീടിന് നാശനഷ്ടം

റൂമുകളിലെ ഇലക്ട്രിക് സാധനങ്ങൾ പൂർണമായും...

Read More >>
#BalakrishnanPeriya | രാത്രി ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസ് പ്രതിയും തമ്മിലുള്ള സംഭാഷണം; ചിത്രം പങ്കുവച്ച് കെപിസിസി സെക്രട്ടറി

May 12, 2024 10:37 PM

#BalakrishnanPeriya | രാത്രി ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസ് പ്രതിയും തമ്മിലുള്ള സംഭാഷണം; ചിത്രം പങ്കുവച്ച് കെപിസിസി സെക്രട്ടറി

ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നുവെന്നും ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും...

Read More >>
#attack | വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

May 12, 2024 10:28 PM

#attack | വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

ഇതിൻ്റെ തുടർച്ചയായാണ് രാഹുൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ഇന്ന് വൈകിട്ട് നാലുമണിയോടെ വീടിൻ്റെ ജനൽ ചില്ലുകൾ മുഴുവൻ...

Read More >>
Top Stories