##elephantbody | കണ്ടുനിന്നവരുടെയെല്ലാം ചങ്ക് പിടച്ചു; ജീവനറ്റ് ക്രെയിനില്‍ തൂങ്ങിക്കിടന്ന് കൊമ്പൻ

##elephantbody | കണ്ടുനിന്നവരുടെയെല്ലാം ചങ്ക് പിടച്ചു; ജീവനറ്റ് ക്രെയിനില്‍ തൂങ്ങിക്കിടന്ന് കൊമ്പൻ
Apr 28, 2024 01:20 PM | By Athira V

കല്‍പ്പറ്റ: ( www.truevisionnews.com  ) ‌കരയിലെ ഏറ്റവും വലിയ ജീവി, കരുത്തൻ- പക്ഷേ ജീവൻ പോയാല്‍ ഇതാ, ഇത്രയും മാത്രമാണ് എല്ലാം എന്നോര്‍മ്മിപ്പിക്കുകയാണ് വയനാട് പനമരത്ത് ഷോക്കേറ്റ് ചരിഞ്ഞ കൊമ്പൻ. ഇന്ന് രാവിലെയാണ് പനമരം നീര്‍വാരത്ത് കാപ്പിത്തോട്ടത്തില്‍ ഷോക്കടിച്ച് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ജനവാസമേഖലയോട് ചേര്‍ന്നുള്ള കാപ്പിത്തോട്ടമാണിത്. ഇടുങ്ങിയ ഒരു തോട്ടം. അതിനാല്‍ തന്നെ ആനയുടെ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള തുടര്‍നടപടികള്‍ക്ക് ആദ്യം തന്നെ ജഡം സ്ഥലത്തുനിന്ന് മാറ്റേണ്ടതായി വന്നു.

തീരെ ഇടമില്ലാത്തതിനാല്‍ തന്നെ അപകടം സംഭവിച്ചപ്പോള്‍ പോലും ആന താഴെ ഇരുന്ന് പോവുകയാണ് ചെയ്തത്. അങ്ങനെ തന്നെ മരണം സംഭവിക്കുകയും ചെയ്തു. ജഡം അല്‍പദൂരം വലിച്ചുമാറ്റിയ ശേഷമാണ് ക്രെയിനുപയോഗിച്ച് ഉയര്‍ത്താൻ ശ്രമിച്ചത്. പ്രദേശത്തെ വൈദ്യുത ലൈനുകളെല്ലാം ഓഫ് ചെയ്ത ശേഷമാണ് ശ്രമകരമായ ദൗത്യം നടത്തിയത്.

പലതവണ ക്രെയിനില്‍ കൊമ്പന്‍റെ ജഡമുയര്‍ത്താൻ ശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി. ഒടുവില്‍ ജഡം ഉയര്‍ത്തിയപ്പോഴാകട്ടെ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നനഞ്ഞു, നെഞ്ച് പിടച്ചു.

ഇത്രയും വലിയൊരു ജീവി, കാഴ്ചയ്ക്ക് ആരോഗ്യമുള്ള കൊമ്പൻ ജീവനറ്റ് ക്രെയിനില്‍ തൂങ്ങിക്കിടക്കുന്ന കാഴ്ച. പതിയെ ക്രെയിനുപയോഗിച്ച് തന്നെ കൊമ്പന്‍റെ ജഡം ലോറിയിലേക്ക് കയറ്റി.

മഹ്സര്‍ പൂര്‍ത്തിയാക്കി, പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം കൊമ്പന്‍റെ ജഡം മുത്തങ്ങയിലെ 'വള്‍ച്ചര്‍ റെസ്റ്റോറന്‍റ്' അഥവാ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കഴുകന്മാര്‍ക്ക് ചത്ത ജീവികളുടെ ശരീരം ഭക്ഷണമായി നല്‍കുന്നിടത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

#dead #elephants #body #shifted #help #crane #panamaram #wayanad

Next TV

Related Stories
#attack | കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം; സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:50 PM

#attack | കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം; സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

എന്നാൽ, മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർക്ക് നേരെ യുവാവ് അശ്ലീല വാക്കുകൾ ഉപയോഗിച്ചു. ഈ ദൃശ്യങ്ങൾ...

Read More >>
#KaramanaAkhilMurder | 'അവന് ഓടാൻ പോലും കഴിഞ്ഞില്ല, പ്ലാൻ ചെയ്ത് അവനെ കൊന്നു'; കണ്ണീരോടെ അഖിലിന്‍റെ സഹോദരി

May 12, 2024 08:04 PM

#KaramanaAkhilMurder | 'അവന് ഓടാൻ പോലും കഴിഞ്ഞില്ല, പ്ലാൻ ചെയ്ത് അവനെ കൊന്നു'; കണ്ണീരോടെ അഖിലിന്‍റെ സഹോദരി

കേസില്‍ കിരൺ എന്നയാളൊഴികെ മറ്റ് പ്രതികളെല്ലാം 2019ല്‍ തിരുവനന്തപുരം നഗരത്തെ ‌ഞെട്ടിച്ച അനന്തു വധക്കേസിലെ...

Read More >>
#trapped |നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി

May 12, 2024 07:45 PM

#trapped |നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി

മുക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തി കീരനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലേക്ക്...

Read More >>
#PMohanan | കെ.എസ്.ഹരിഹരന്റെ പരാമർശം: ഖേദപ്രകടനത്തില്‍ അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ

May 12, 2024 07:33 PM

#PMohanan | കെ.എസ്.ഹരിഹരന്റെ പരാമർശം: ഖേദപ്രകടനത്തില്‍ അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ

അതേസമയം, ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരനെതിരെ ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നല്‍കി. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് എടുക്കണം എന്നാവശ്യപ്പെട്ടാണ്...

Read More >>
#arrest | ബസില്‍നിന്ന് 8000 രൂപ മോഷ്ടിച്ചു; ആലുവയിൽ രണ്ടു യുവതികൾ പിടിയിൽ

May 12, 2024 07:33 PM

#arrest | ബസില്‍നിന്ന് 8000 രൂപ മോഷ്ടിച്ചു; ആലുവയിൽ രണ്ടു യുവതികൾ പിടിയിൽ

തമിഴ്നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ്...

Read More >>
#dogdie |മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധ സംശയം

May 12, 2024 07:33 PM

#dogdie |മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധ സംശയം

വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ നായയുടെ...

Read More >>
Top Stories