#FEVER | കോഴിക്കോട് ജില്ലയിൽ പനി കേസുകള്‍ കൂടുന്നു; രണ്ട് മരണം, ചൂട് കനത്തതിന് പിന്നാലെ ആശുപത്രികളില്‍ തിരക്ക്

#FEVER | കോഴിക്കോട് ജില്ലയിൽ പനി കേസുകള്‍ കൂടുന്നു;  രണ്ട് മരണം, ചൂട് കനത്തതിന് പിന്നാലെ ആശുപത്രികളില്‍ തിരക്ക്
Apr 28, 2024 10:54 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) ‌വേനല്‍ കനക്കുന്നതോടെ കോഴിക്കോട്ട് പനി കേസുകള്‍ വ്യാപകമാകുന്നു. പനി മാത്രമല്ല ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ആധിയുണ്ടാക്കുന്നതാണ്.

ജില്ലയില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ പനി എത്രമാത്രം വ്യാപകമായിട്ടുണ്ടെന്നത് മനസിലാക്കാവുന്നതാണ്. പനി ബാധിച്ച് ശരാശരി 250ലധികം ആളുകളാണ് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രികളിയിലെത്തുന്നത്.

ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പനിക്ക് ചികിത്സ തേടിയെത്തിയത്. 821 പേര്‍ ആണ് അന്ന് മാത്രം പനി ബാധിച്ച് ആശുപത്രികളിലെത്തിയിരിക്കുന്നത്.

വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ് നിലവില്‍ പടരുന്ന പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പനിക്ക് പുറമേ 44 ഡെങ്കിപ്പനി കേസുകളും, 21 മഞ്ഞപ്പിത്ത കേസുകളുമാണ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പ്രധാനമായും വ്യാപിക്കുന്നത്. ഈഡിസ് കൊതുകകളില്‍ നിന്ന് പടരുന്ന ഡെങ്കിപ്പനി മഴക്കാല രോഗമാണെങ്കിലും, നിലവില്‍ പടരാനുള്ള കാരണം വ്യക്തമല്ല എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

ചൂട് കൂടിയതോടെ ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാനുള്ള പ്രധാന കാരണം. ജാഗ്രത ഇല്ലെങ്കില്‍ മഞ്ഞപ്പിത്തം ഇനിയും പടരാനുള്ള സാധ്യത കൂടുതലാണന്നും അധികൃതര്‍ അറിയിക്കുന്നു.

ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഇതിനകം രണ്ടുപേർ മരിച്ചു. രോഗലക്ഷണങ്ങള്‍ മന്‍സിലാക്കി കൃത്യമായി ചികിത്സിക്കുന്നത് രോഗങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ സഹായിക്കും. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ രോഗം വരാതെ ഇരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് പ്രധാന മാര്‍ഗം.

#fever #dengue #fever #jaundice #cases #increasing #calicut #amid #strong #summer

Next TV

Related Stories
#VishnuPriyamurdercase  |ശ്യാം വന്നു, പേടിയാകുന്നുവെന്ന് വിഷ്ണുപ്രിയ; നിര്‍ണായകം ഫോണ്‍വിളി| കൈകാലുകളുടെ ഞരമ്പ് മുറിച്ചു

May 11, 2024 10:33 AM

#VishnuPriyamurdercase |ശ്യാം വന്നു, പേടിയാകുന്നുവെന്ന് വിഷ്ണുപ്രിയ; നിര്‍ണായകം ഫോണ്‍വിളി| കൈകാലുകളുടെ ഞരമ്പ് മുറിച്ചു

സാഹചര്യത്തെളിവും ശാസ്ത്രീയതെളിവും കണക്കിലെടുത്താണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്....

Read More >>
#goldsmuggling | നെടുമ്പാശ്ശേരിയിൽ ജീൻസിനകത്ത് ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വർണം പിടികൂടി

May 11, 2024 10:05 AM

#goldsmuggling | നെടുമ്പാശ്ശേരിയിൽ ജീൻസിനകത്ത് ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വർണം പിടികൂടി

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ്...

Read More >>
#death |അതിഥിതൊഴിലാളിയെ ആശുപത്രിയില്‍നിന്ന് ഇറക്കിവിട്ടു,റോഡില്‍ മരിച്ചുവീണു

May 11, 2024 09:52 AM

#death |അതിഥിതൊഴിലാളിയെ ആശുപത്രിയില്‍നിന്ന് ഇറക്കിവിട്ടു,റോഡില്‍ മരിച്ചുവീണു

കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ അഗ്‌നിരക്ഷാസേന എത്തിയാണ് വെള്ളിയാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍...

Read More >>
#accident | കണ്ണൂര്‍ തളിപറമ്പില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

May 11, 2024 08:55 AM

#accident | കണ്ണൂര്‍ തളിപറമ്പില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍...

Read More >>
#VishnuPriyamurdercase  |ഇരുതല മൂർച്ചയുളള കത്തി, ചുറ്റിക, കുത്തുളി; പ്രണയപ്പകയില്‍ ശ്യാം യുട്യൂബ് നോക്കി ആയുധം നിര്‍മിച്ചു

May 11, 2024 08:50 AM

#VishnuPriyamurdercase |ഇരുതല മൂർച്ചയുളള കത്തി, ചുറ്റിക, കുത്തുളി; പ്രണയപ്പകയില്‍ ശ്യാം യുട്യൂബ് നോക്കി ആയുധം നിര്‍മിച്ചു

ദൃക്സാക്ഷികളില്ലെങ്കിലും മൃഗീയമായ കൊലപാതകമാണെങ്കില്‍ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ...

Read More >>
Top Stories